Image

ലോകത്തെ ഏറ്റവും വിലകൂടിയ മദ്യം ഡല്‍ഹിയിലെ ലീലാ പാലസിലും

എബി മക്കപ്പുഴ Published on 07 October, 2011
ലോകത്തെ ഏറ്റവും വിലകൂടിയ മദ്യം ഡല്‍ഹിയിലെ ലീലാ പാലസിലും
ഡാളസ്‌: റെമി മാര്‍ട്ടിന്‍ ലൂയിസിന്റെ ലോകത്തിലുള്ള 50 ബോട്ടിലുകളില്‍ ഒരെണ്ണം ഡല്‍ഹിയിലെ ചാണക്യപുരിയിലെ ലീലാ പാലസില്‍ എന്നത്‌ അമ്പരപ്പിക്കുന്ന ഒരു നന്‌ഗ്‌ന സത്യം. ഇതു സാധാരണ മദ്യമല്ല. ലോകത്തെ ഏറ്റവും അപൂര്വമായ മദ്യം. കഴിക്കാനഗ്രഹിക്കുന്നവര്‍ ഒരു പെഗിനു 1.25 ലക്ഷം രൂപ മുടക്കേണ്ടിവരും.

റെമി മാര്‍ട്ടിന്‍ ലൂയിസ്‌ 13 ബ്ലാക്‌ പേള്‍ എന്ന മദ്യത്തിനാണ്‌ പെഗിനു ലക്ഷങ്ങള്‍ വിലമതിക്കുന്നത്‌.

ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏക റെമി മാര്‍ട്ടിന്‍ ലൂയിസ്‌ കുപ്പിയാണ്‌ ഡല്‍ഹിയിലുള്ള ലീലാ പാലസില്‍ 14.5 ലക്ഷം രൂപയാണ്‌ ഇതിന്റെ ഒരു ബോട്ടിലിന്റെ വില. ഇന്ത്യയില്‍ നിലവിലുള്ള ഏറ്റവും വിലകൂടിയ മദ്യവും ഇതുതന്നെ. 100 വര്‍ഷത്തോളം പഴക്കുമുള്ളതാണ്‌ ഈ മദ്യമെന്ന പ്രത്യേകതയുമുണ്ട്‌. ഇന്ത്യയില്‍ ഈ മദ്യവും കുടിക്കുന്ന സമ്പന്നര്‍ ഉണ്ടെന്നത്‌ യാഥാര്‍ത്ഥ്യം തന്നെ.
ലോകത്തെ ഏറ്റവും വിലകൂടിയ മദ്യം ഡല്‍ഹിയിലെ ലീലാ പാലസിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക