Image

ലക്ഷ്‌മികുട്ടിയമ്മയുടെ സംസ്‌കാരം വെള്ളിയാഴ്‌ച

ജോയിച്ചന്‍ പുതുക്കുളം Published on 07 October, 2011
ലക്ഷ്‌മികുട്ടിയമ്മയുടെ സംസ്‌കാരം വെള്ളിയാഴ്‌ച
ഷിക്കാഗോ: ചെങ്ങന്നൂര്‍ തെക്കേലത്ത്‌ നീര്‍വിളാകത്ത്‌ പരേതനായ രാമകൃഷ്‌ണന്‍ നായരുടെ സഹധര്‍മ്മിണി ലക്ഷ്‌മിക്കുട്ടിയമ്മ (84) നിര്യാതയായി.

ഒക്‌ടോബര്‍ ഏഴാംതീയതി വെള്ളിയാഴ്‌ച 4 മണി മുതല്‍ 9 മണി വരെ നൈല്‍സിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന്‌ വെയ്‌ക്കുന്നതും, ശനിയാഴ്‌ച 11 മണി മുതല്‍ 1 മണി വരെ ഷിക്കാഗോയിലുള്ള (5400 N. Pulaski) മണ്‍ട്രോസ്‌ ക്രിമറ്റോറിയത്തില്‍ വെച്ച്‌ ശവസംസ്‌കാര ചടങ്ങ്‌ നടത്തുന്നതുമാണ്‌.

തങ്കമ്മ കര്‍ത്താ, ശാന്തകുമാരി, രത്‌നമ്മ പിള്ള, ഓമന നായര്‍, ലീലാ പണിക്കര്‍, ഗീതാ നായര്‍, രഘു നായര്‍, രാജഗോപാലന്‍ നായര്‍, ഉണ്ണികൃഷ്‌ണന്‍ നായര്‍, റജികുമാര്‍ നായര്‍, കാര്‍ത്തികാ നായര്‍ എന്നിവര്‍ മക്കളും, മധുസൂദനന്‍ കര്‍ത്താ, അശോക്‌ കുമാര്‍, അനില്‍കുമാര്‍ പിള്ള (ഗീതാമണ്‌ഡലം പ്രസിഡന്റ്‌), ഗോപാലകൃഷ്‌ണന്‍ നായര്‍, വാസുദേവ പണിക്കര്‍, വേണു നായര്‍, കലാ നായര്‍, ശോഭാ നായര്‍, ഗീതാ ഉണ്ണികൃഷ്‌ണന്‍ നായര്‍, ബിനു നായര്‍, അജിത്‌ കുമാര്‍ പിള്ള (എല്ലാവരും ഷിക്കാഗോയില്‍ താമസം) എന്നിവര്‍ മരുമക്കളുമാണ്‌.
ലക്ഷ്‌മികുട്ടിയമ്മയുടെ സംസ്‌കാരം വെള്ളിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക