Image

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയം, `വിസ്‌മയം 2011' വന്‍ വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 07 October, 2011
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയം, `വിസ്‌മയം 2011' വന്‍ വിജയം
ന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്റെ പുതിയ ദേവാലയ നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം നടത്തിയ വിസ്‌മയം 2011 വന്‍ വിജയമായിരുന്നുവെന്ന്‌ മുഖ്യ സംഘാടകരായ ടോം പെരുമ്പായില്‍, സണ്ണി വാളിയപ്ലാക്കല്‍ എന്നിവര്‍ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവെയ്‌ക്കപ്പെട്ട ഷോ പിന്നീട്‌ സെപ്‌റ്റംബര്‍ 15-ന്‌ ഇടദിവസം നടത്തിയിട്ടും ആയിരത്തില്‍പ്പരം പ്രേഷകര്‍ നിറഞ്ഞ ഓഡിറ്റോറിയത്തിലായിരുന്നു പ്രദര്‍ശനം നടന്നത്‌.

ലോകപ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടും സംഘവും സംഗീതവും, നൃത്തവും ഇഴചേര്‍ത്ത്‌ അവതരിപ്പിച്ച മാന്ത്രിക വിസ്‌മയം മൂന്നുമണിക്കൂറിലധികം ഇടവേളയില്ലാതെയായിരുന്നു അവതരിപ്പിച്ചത്‌. ഷോ ആദ്യാവസാനം ഹര്‍ഷാരവത്തോടെയാണ്‌ പ്രേഷകര്‍ സ്വീകരിച്ചത്‌. തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സന, ഗായകന്‍ രമേഷ്‌ ബാബൂ, ഹാസ്യ രാജാക്കന്മാരായ പ്രശാന്ത്‌ പുന്നപ്ര, മനോജ്‌ ഗിന്നസ്‌, ശ്രുതി ലക്ഷ്‌മി എന്നിവര്‍ അടങ്ങിയ വന്‍ താരനിര ഷോയുടെ ആകര്‍ഷണമായിരുന്നു. 2011-ലെ വിസ്‌മയം തന്നെയായിരുന്നുവെന്നാണ്‌ ഷോയുടെ പൊതുവേയുള്ള വിലയിരുത്തല്‍.

വിസ്‌മയം 2011 വന്‍ വിജയമാക്കാന്‍ സഹായിച്ച പൊതുജനങ്ങള്‍,സ്‌പോണ്‍സര്‍മാര്‍, സമീപ ഇടവകയിലെ പ്രത്യേകിച്ച്‌ ഗാര്‍ഫീല്‍ഡ്‌, ബ്രോണ്‍സ്‌, സ്റ്റാറ്റന്‍ഐലന്റ്‌, മലങ്കര ചര്‍ച്ച്‌ എന്നീ ഇടവകകളിലെ വികാരിമാര്‍ക്കും, ഇടവകാംഗങ്ങള്‍ക്കും ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പള്ളി ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ഇടവകാംഗങ്ങളുടെ പേരിലുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

വിസ്‌മയം 2011 വന്‍ വിജയമാക്കാന്‍ ഇതിന്‌ പിന്നില്‍ നിന്നും മുന്നില്‍ നിന്നും പ്രവര്‍ത്തിച്ചവര്‍, സിബി കളപ്പുരയ്‌ക്കല്‍, അജിത്‌ ചിറയില്‍, സിറിയക്‌ ആന്റണി, വിന്‍സെന്റ്‌ തോമസ്‌, തോമസ്‌ ചെറിയാന്‍, റോയി മാത്യു, റെജിമോന്‍ അബ്രഹാം, ജയിംസ്‌ മുക്കാടന്‍, കുര്യന്‍ നെല്ലിക്കുന്നേല്‍, മോളി നെല്ലിക്കുന്നേല്‍, ജോ ചിറയില്‍ തുടങ്ങിയവരാണ്‌. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.stthomassyronj.org
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയം, `വിസ്‌മയം 2011' വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക