Image

കെ.സി.എസ് യൂത്ത് ഫെസ്റ്റിവല്‍ വര്‍ണ്ണോജ്ജ്വലമായി

സൈമണ്‍ മുട്ടത്തില്‍ Published on 07 October, 2011
കെ.സി.എസ് യൂത്ത് ഫെസ്റ്റിവല്‍ വര്‍ണ്ണോജ്ജ്വലമായി

ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 1-ാം തീയതി ശനിയാഴ്ച കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന ക്‌നാനായ യൂത്ത് ഫെസ്റ്റിവല്‍ മത്സാര്‍ത്ഥികളുടെ എണ്ണം കൊണ്ടും വര്‍ണ്ണ മനോഹരവും ഇഞ്ചോടിച്ച് പോരാട്ടിയ മത്സരങ്ങള്‍ കൊണ്ടും വര്‍ണ്ണോജ്ജ്വലമായി മാറി. രാവിലെ 10 മണിയ്ക്ക് കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിച്ച മത്സരങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ കലാനിലയം സോന കദളിമറ്റം ഉത്ഘാടനം ചെയ്തു. മൂന്ന് സ്റ്റേജുകളിലായി കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന മത്സരങ്ങളില്‍ മുന്നൂറിലധികം കുട്ടികള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു.

കെസി.എസ് എന്റര്‍ടെയിന്റ്മെന്റ് ചെയര്‍മാന്‍ റോയി ചേലമല, കമ്മിറ്റി അംഗങ്ങളായ ജിജി കുന്നത്തുകിഴക്കേതില്‍ , അനിത പണയപ്പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചിക്കാഗോയിലെ ക്‌നാനായ സമുദായാഗങ്ങള്‍ ഒന്നടക്കം പങ്കെടുത്ത യുവജനോത്സവത്തില്‍ മാതാപിതാക്കളും കുട്ടികളും ഒന്നടക്കം ആവേശത്തോടെ പങ്കെടുത്തു.

കെ.സി.എസ് പ്രസിഡന്റ് സിറിയക്ക് കൂവക്കാട്ടില്‍ , സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍ , ജോയിന്റ് സെക്രട്ടറി മത്തിയാസ് പുല്ലാപ്പളളിന്‍ ഫെര്‍ ജോമോന്‍ തൊടുകയില്‍ എന്നവരും കെ.സി.എസ് ബോര്‍ഡംഗങ്ങളായ സാജന്‍ മുടിയൂര്‍കുന്നേല്‍ ഷാജി പള്ളി വീട്ടില്‍ , സക്കറിയ ചേലയ്ക്കല്‍ , ഷിബു മുളയാനികുന്നേല്‍ , മാതാപിതാക്കളുടെ പ്രതിനിധികളായി അലക്‌സ് പടിക്കപ്പറമ്പില്‍ , ജോണിക്കുട്ടി പിള്ള വീട്ടില്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



കെ.സി.എസ് യൂത്ത് ഫെസ്റ്റിവല്‍ വര്‍ണ്ണോജ്ജ്വലമായി
കെ.സി.എസ് യൂത്ത് ഫെസ്റ്റിവല്‍ കഴിഞ്ഞ വര്‍ഷത്തെ ക്‌നാനായ കലാതിലകം സോന കദളിമറ്റം ഉത്ഘാടനം ചെയ്യുന്നു. ഷാരോണ്‍ പിള്ള വീട്ടില്‍ , ജിജി കുന്നത്തു കിഴക്കേതില്‍ , മത്തിയാസ് പുല്ലാപള്ളിയില്‍ , റോയി ചേലമലയില്‍ , സിറിയക് കൂവക്കാട്ടില്‍ , ജോമോന്‍ തൊടുകയില്‍ , സൈമണ്‍ മുട്ടത്തില്‍ എന്നിവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക