Image

ഫോമാ- ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി ബ്രോഷര്‍ പ്രകാശനം ചെയ്‌തു, കോഴ്‌സുകള്‍ക്ക്‌ 15 ശതമാനം സ്‌കോളര്‍ഷിപ്പ്‌

Published on 05 August, 2013
ഫോമാ- ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി ബ്രോഷര്‍ പ്രകാശനം ചെയ്‌തു, കോഴ്‌സുകള്‍ക്ക്‌ 15 ശതമാനം സ്‌കോളര്‍ഷിപ്പ്‌
നേഴ്‌സിംഗ്‌ ആര്‍.എന്‍ ടു. ബി.എസ്‌.എന്‍ പ്രോഗ്രാമിനും മറ്റ്‌ നൂറില്‍പ്പരം ഡിഗ്രികള്‍ക്കും 15 ശതമാനം സ്‌കോളര്‍ഷിപ്പ്‌

ഡിട്രോയിറ്റ്‌: നോര്‍ത്ത്‌ അമേരിക്കയിലെ വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത സ്ഥാനം വഹിക്കുന്ന ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയും, വടക്കേ അമേരിക്കന്‍ മലയാളികളുടെ പ്രമുഖ സംഘടനയായ ഫോമയും ചേര്‍ന്ന്‌ മലയാളികള്‍ക്ക്‌ പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ നൂറിലധികം ഡിഗ്രി പ്രോഗ്രാമുകള്‍ക്ക്‌ ഫോമ മുഖേന അപേക്ഷ നല്‍കുന്നവര്‍ക്ക്‌ 15 ശതമാനം സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുന്ന പദ്ധതിക്ക്‌ രൂപം നല്‍കിയതായി ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഫോമാ ഡിട്രോയിറ്റ്‌ റീജിയണല്‍ സമ്മേളനത്തില്‍ വെച്ച്‌ അറിയിച്ചു. ഈ സമ്മേളനത്തില്‍ വെച്ച്‌ മിഷിഗണ്‍ സ്റ്റേറ്റ്‌ റെപ്രസന്റേറ്റീവ്‌ ജോര്‍ജ്‌ ഡറാണി, എ.കെ.എം.ജിയുടെ മുന്‍ പ്രസിഡന്റ്‌ ഡോ അമാനുള്ള അടൂര്‍, ഡോ. അംബാ രാധാകൃഷ്‌ണന്‍, ആപിയുടെ മുന്‍ പ്രസിഡന്റ്‌ ഡോ. നരേന്ദ്രകുമാര്‍ എന്നിവര്‍ക്ക്‌ ഫോമാ- ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുടെ ബ്രോഷര്‍ നല്‌കി ഉദ്‌ഘാടനം ചെയ്‌തു.

അരിസോണയിലെ ഫീനിക്‌സില്‍ സ്ഥിതിചെയ്യുന്ന ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി അറുപതിലേറെ വര്‍ഷങ്ങളായി അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ പ്രഥമ സ്ഥാനം വഹിക്കുന്ന സ്ഥാപനമായാണ്‌. ഫീനിക്‌സിലെ വിശാലമായ കാമ്പസ്‌ കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ സൗകര്യത്തിനായി യൂണിവേഴ്‌സിറ്റി നടത്തുന്നുണ്ട്‌. ബാച്ചിലേഴ്‌സ്‌, മാസ്റ്റേഴ്‌സ്‌, ഡോക്‌ടേഴ്‌സ്‌, എം.ബി.എ വിഭാഗങ്ങളിലായി നൂറിലേറെ പാഠ്യപദ്ധതികള്‍ യൂണിവേഴ്‌സിറ്റിക്കുണ്ട്‌. അമേരിക്കയില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ സൗകര്യാര്‍ത്ഥം ബി.എസ്‌.എന്‍, എം.എസ്‌.എന്‍ എന്നീ ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി നടത്തുന്നുണ്ട്‌. ഇതുമൂലം ജോലിയും പഠനവും ഒന്നിച്ചുകൊണ്ടുപോകുവാന്‍ സാധിക്കുന്നു. ആര്‍.എന്നിന്‌ 36 ക്രെഡിറ്റുകൂടി എടുത്താല്‍ ബി.എസ്‌.എന്‍ ലഭിക്കുന്നതാണ്‌. ഇത്‌ പ്രമോഷനും മാനേജ്‌മെന്റ്‌ ജോലി ലഭിക്കുന്നതിനും സഹായിക്കും. ജോലികള്‍ ലഭിക്കുന്നതിന്‌ യൂണിവേഴ്‌സിറ്റിയില്‍ കരിയര്‍ സെന്ററുമുണ്ട്‌.

ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി ഓരോ വര്‍ഷവും വളര്‍ച്ചയുടെ പാതയിലാണ്‌. പുതിയ Dron-കള്‍, റിസര്‍ച്ച്‌ സെന്റര്‍, ഫുഡ്‌ കോര്‍ട്ട്‌, ബൗളിംഗ്‌ ആലി, അയ്യായിരത്തിലധികം ആളുകള്‍ക്ക്‌ ഇരിക്കാവുന്ന പുതിയ ബാസ്‌ക്കറ്റ്‌ ബോള്‍ സ്റ്റേഡിയം, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റിസര്‍ച്ച്‌ സെന്റര്‍, ഹെല്‍ത്ത്‌ ആന്‍ഡ്‌ ഫിറ്റ്‌നസ്‌ സെന്റര്‍ എന്നിവകള്‍ ചിലതുമാത്രം. ഈ യൂണിവേഴ്‌സിറ്റിയുമായി കരാറില്‍ ഏര്‍പ്പെട്ടത്‌ നോര്‍ത്ത്‌ അമേരിക്കയിലുള്ള മലയാളി സമൂഹത്തിന്‌ ഫോമ ചെയ്യുന്ന ഒരു മഹത്തായ സേവനമാണെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു പറഞ്ഞു.

ബാബു തോമസും, സജീവ്‌ വേലായുധനുമാണ്‌ ഫോമയുടെ കോര്‍ഡിനേറ്റര്‍മാരായും, ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള സഹകരണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്കും ഫീസിളവിനുള്ള അപേക്ഷാ ഫോറത്തിനും ബന്ധപ്പെടുക: ബാബു തോമസ്‌ 443 535 3955, ഇമെയില്‍: babutt59@yahoo.com സജീവ്‌ വേലായുധന്‍ 951 852 6630. വെബ്‌സൈറ്റ്‌: www.fomaa.com or http://www.gcu.edu/FOMAA-Partnership.php സന്ദര്‍ശിക്കുക.

യൂണിവേഴ്‌സിറ്റിയുടെ ഫോണ്‍ നമ്പര്‍ 855 428 6686.
ഫോമാ- ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി ബ്രോഷര്‍ പ്രകാശനം ചെയ്‌തു, കോഴ്‌സുകള്‍ക്ക്‌ 15 ശതമാനം സ്‌കോളര്‍ഷിപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക