Image

മലയാളം സൊസൈറ്റി ഓഫ് അമേരിക്ക: ‘സാഹിത്യവും സാമൂഹ്യപ്രതിബദ്ധതയും'

മണ്ണിക്കരോട്ട് Published on 07 October, 2011
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക: ‘സാഹിത്യവും സാമൂഹ്യപ്രതിബദ്ധതയും'

ഹ്യൂസ്റ്റ
ന്‍ ‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ സെപ്റ്റംബര്‍ (2011) സമ്മേളനം ഒക്ടോബര്‍ 2-ന് വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫൊര്‍ഡ് സിറ്റിയിലുള്ള ഹെരിറ്റേജ് ഇന്‍ഡ്യ റെസ്റ്റൊറന്റില്‍ നടന്നു. മാവേലിക്കര ബിഷപ് മൂര്‍ കോളജ് മുന്‍ ഇംഗ്ലീഷ് പ്രൊഫ. തോമസ് തോമസ് ആയിരുന്നു മുഖ്യാതിഥി. അദ്ദേഹം സാഹിത്യവും സമൂഹ്യപ്രതിബദ്ധതയും, എഴുത്തിന്റെ വഴികള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി.

മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. മണ്ണിക്കരോട്ടിന്റെ സ്വാഗത പ്രസംഗത്തില്‍ മലയാളം സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചുരുക്കമായി വിവരിച്ചു. തുടര്‍ന്ന് സൊസൈറ്റിയുടെ സെക്രട്ടറി ജി. പുത്തന്‍കുരിശ് മുഖ്യാതിഥിയെ സദസിനും സദസിനെ മുഖ്യാതിഥിയ്ക്കും പരിചയപ്പെടുത്തി. മുപ്പത്തിരണ്ടു വര്‍ഷത്തെ അദ്ധ്യാപനത്തിനുശേഷം വിശ്രമജീവിതം നയിക്കുന്ന പ്രൊഫസര്‍ തോമസ് തോമസ് ഇപ്പോള്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനായി സഹധര്‍മ്മിണിയോടൊപ്പം എത്തിയിരിക്കുകയാണ്.

പ്രൊഫസര്‍ തോമസിന്റെ മുഖ്യപ്രഭാഷണത്തിന്റെ തുടക്കമായി, ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചശേഷം എല്ലാ മതങ്ങളെക്കുറിച്ചു കൂടുതല്‍ അറിയാനും പഠിക്കാനുമുള്ള ശ്രമം നടത്തുകയായിരുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി. എല്ലാ മതങ്ങളിലും ഏതാണ്ട് ഒരേ ആശയമാണ് ധ്വനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാരംഭമായി കേരളത്തിന്റേതായ ചില പ്രത്യേകതകളെക്കുറിച്ച് അദ്ദേഹം ചുരുക്കമായി സൂചിപ്പിച്ചു. നാനാത്വത്തില്‍ ഏകത്വമാണ് ഇന്‍ഡ്യയുടെ നയമെങ്കിലും അത് അര്‍ഹിക്കുന്ന അര്‍ത്ഥത്തില്‍ പുലര്‍ത്തിപ്പോരുന്ന ഇന്‍ഡ്യയിലെ ഏക സംസ്ഥാനം കേരളം മാത്രമാണെന്ന് ഉദാഹരണങ്ങളിലൂടെ അദ്ദേഹം സമര്‍ത്ഥിച്ചു. അതുപോലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ സഹിഷ്ണതയുള്ള സംസ്ഥാനമായിരുന്നു കേരളമെന്നും എന്നാല്‍ ഇന്ന് ആ സ്ഥിതി മാറിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാഹിത്യപ്രഭാഷണത്തില്‍ ലിഖിതമായിട്ടുള്ള ആശയവിനിമയമാണ് സാഹിത്യം. അതിന്റെ മേന്മ എഴുതുന്ന ആളിന്റെ കഴിവിനും പരിഞ്ജാനത്തിനുമനുസരിച്ചായിരിക്കും. അതുപോലെ ആര്‍ട് എന്നാല്‍ ആര്‍ട്ടിഫിഷ്യലായിട്ടുള്ളത് എന്നര്‍ത്ഥം. മൂലവസ്തുവോട് ഏറ്റവും കൂടുതല്‍ സാമ്യം പുലര്‍ത്തുന്ന സൃഷ്ടി ഏറ്റവും നല്ല ആര്‍ട്ടായിരിക്കും. അതുപോലെ ഭാവങ്ങളെ സൃഷ്ടിക്കുന്നതാണ് ഭാവന. എഴുത്തുകാരന് ചിന്തയിലൂടെ ഭാവങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയണം. അങ്ങനെ എഴുത്തിന്റെ വിവധ തലങ്ങള്‍ അദ്ദേഹം വിവരിച്ചു.

മുഖ്യപ്രഭാഷണത്തിനു ശേഷം നടന്ന ചര്‍ച്ച വളരെ സജീവമായിരുന്നു. ജി. പുത്തന്‍കുരിശ്, ഡോ. മോളി മാത്യു, പൊന്നു പിള്ള, അലക്‌സാണ്ടര്‍ തോമസ്, ജോളി വില്ലി, സക്കറിയ വില്ലി, ടി.എന്‍. സാമുവല്‍, ജോണ്‍ മാത്യു, വി.ഒ.വര്‍ഗിസ്, തോമസ് വര്‍ഗീസ്, പൗലോസ്, രാജു കുര്യക്കോസ്, ഈശോ ജേക്കബ്, നൈനാന്‍ മാത്തുള്ള, നൈനാന്‍ മാവേലിക്കര, ജോര്‍ജ് മണ്ണിക്കരോട്ട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 
വൈസ് പ്രസിഡന്റ് ജോളി വില്ലിയുടെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക: ‘സാഹിത്യവും സാമൂഹ്യപ്രതിബദ്ധതയും'
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക: ‘സാഹിത്യവും സാമൂഹ്യപ്രതിബദ്ധതയും'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക