Image

ലിബിയ: നിയമലംഘന സമരത്തിന് ഗദ്ദാഫിയുടെ ആഹ്വാനം

Published on 07 October, 2011
ലിബിയ: നിയമലംഘന സമരത്തിന് ഗദ്ദാഫിയുടെ ആഹ്വാനം
ട്രിപ്പോളി: ലിബിയയിലെ ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ സര്‍ക്കാരിനെതിരെ നിയമലംഘന സമരം നടത്താന്‍ മുന്‍ ഭരണാധികാരി മുഅമര്‍ ഗദ്ദാഫി ഒളിവില്‍ നിന്ന് ആഹ്വാനം ചെയ്തു. മാസങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ അധികാരം ഒഴിഞ്ഞ് ഒളിവില്‍ പോകേണ്ടിവന്നതിനുശേഷം ഇതാദ്യമായാണ് ഗദ്ദാഫി ഇത്തരത്തിലൊരു ആഹ്വാനം നടത്തുന്നത്.

ലിബിയന്‍ ജനത നിയമിച്ചതല്ല എന്ന കാരണത്താല്‍ ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ നേതൃത്വം നല്‍കുന്ന ഇപ്പോഴത്തെ സര്‍ക്കാരിന് നിയമപരമായ യാതൊരു അധികാരവുമില്ലെന്ന് ഗദ്ദാഫി ആരോപിച്ചു. അതുകൊണ്ടുതന്നെ ഈ അനധികൃത ഭരണകൂടത്തിനെതിരെ നിയമം ലംഘിച്ച് തെരുവിലിറങ്ങണം-ഗദ്ദാഫി ജനങ്ങളോട് ആഹ്വാനം ചെയ്തു.

സിറിയയിലെ അല്‍ റായി ടി.വിയാണ് ഗദ്ദാഫിയുടെ പ്രസംഗത്തിന്റെ ശബ്ദടേപ്പ് സംപ്രേഷണം ചെയ്തത്. ട്രിപ്പോളിയില്‍ വിമതസേന പിടിമുറുക്കിയതുമുതല്‍ ഗദ്ദാഫിയുടെ ഔദ്യോഗിക ശബ്ദമായി പ്രവര്‍ത്തിച്ചുവരുന്ന ചാനലാണ് അല്‍ റായി ടി.വി. എന്നാല്‍, വളരെ നിലവാരം കുറഞ്ഞ ഈ ടേപ്പിലെ ശബ്ദം ഗദ്ദാഫിയുടേത് തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക