Image

വരാപ്പുഴ പെണ്‍വാണിഭം: ശോഭാ ജോണിനെ റിമാന്‍ഡ് ചെയ്തു

Published on 07 October, 2011
വരാപ്പുഴ പെണ്‍വാണിഭം: ശോഭാ ജോണിനെ റിമാന്‍ഡ് ചെയ്തു
കൊച്ചി: വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ പിടിയിലായ ശോഭ ജോണിനെയും ബച്ചു റഹ്മാനെയും ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 21 വരെയ്ക്ക് റിമാന്‍ഡ് ചെയ്തു. ശോഭ ജോണിനേയും ബെച്ചു റഹ്മാനേയും അനില്‍ എന്ന കേപ്പ് അനിയേയും പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞദിവസം നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിഞ്ഞിരുന്നു.

ആലുവ റൂറല്‍ എസ്.പി. ഹര്‍ഷിത അട്ടല്ലൂരിയ്ക്കാണ് കേസിന്റെ മേല്‍നോട്ട ചുമതല. ഇവരുടെ നേതൃത്വത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. ശോഭാ ജോണിനേയും ബെച്ചു റഹ്മാനേയും ബാംഗ്ലൂരില്‍ നിന്നാണ് രണ്ട് ദിവസം മുമ്പ് പോലീസ് പിടികൂടിയത്. അതേസമയം ഒന്നര മാസത്തോളം പെണ്‍കുട്ടി തന്റെ തടങ്കലില്‍ ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയെ ഒരു ലക്ഷം രൂപയ്ക്ക് മാതാപിതാക്കളില്‍ നിന്ന് വാങ്ങുകയാണ് ചെയ്തതെന്നും ശോഭാ ജോണ്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക