Image

രാജസ്ഥാനില്‍ മിഗ് വിമാനം തകര്‍ന്നു; പൈലറ്റ് രക്ഷപ്പെട്ടു

Published on 07 October, 2011
രാജസ്ഥാനില്‍ മിഗ് വിമാനം തകര്‍ന്നു; പൈലറ്റ് രക്ഷപ്പെട്ടു
ജയ്പുര്‍: വ്യോമസേനയുടെ മിഗ്-21 വിമാനം പരിശീലനപ്പറക്കലിനിടെ തകര്‍ന്നുവീണു. എന്നാല്‍, പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് അപകടമുണ്ടായത്. കാലത്ത് പതിനൊന്നര മണിയോടെ ലാന്‍ഡിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായ ഉടനെ പൈലറ്റ് ഫ്ലൈയിങ് ഓഫീസര്‍ അമിത് ഇജക്റ്റ് ചെയ്ത് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം നടത്തിവരികയാണ്. ഇത് അഞ്ചാം തവണയാണ് വ്യോമസേനയുടെ മിഗ് വിമാനം അപകടത്തില്‍പ്പെടുന്നത്. ഇതിനെതുടര്‍ന്നാണ് 2017 ഓടെ സേനയുടെ പക്കലുള്ള മിഗ് വിമാനങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ വ്യോമസേന തീരുമാനിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക