Image

കംപ്യൂട്ടറും കണ്ണുകളുടെ ആരോഗ്യവും

Published on 09 August, 2013
കംപ്യൂട്ടറും കണ്ണുകളുടെ ആരോഗ്യവും
കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ഏറെനേരം തുറിച്ചുനോക്കുന്നത്‌ ഒഴിവാക്കുക. ഇടയ്‌ക്കിടെ കണ്ണുചിമ്മിത്തുറക്കുന്നതു ഗുണപ്രദമാണ്‌. തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ നിശ്ചിത ഇടവേളകള്‍ കണ്ണിനു വിശ്രമം അനുവദിക്കാം. ഇത്തരം ഇടവേളകളില്‍ നേത്രരോഗവിദഗ്‌ധന്റെ നിര്‍ദേശപ്രകാരമുളള നേത്രവ്യായാമങ്ങള്‍ ചെയ്യുക.

കണ്ണുകള്‍ എപ്പോഴും നനവുളളതായി സൂക്ഷിക്കുക; നേത്രരോഗവിദഗ്‌ധന്റെ നിര്‍ദേശപ്രകാരം ലൂബ്രിക്കേറ്റിംഗ്‌്‌ ഐ ഡ്രോപ്‌്‌സ്‌ ഉപയോഗിക്കുക. മോണിട്ടറില്‍ നിന്നുളള പ്രകാശത്തിന്റെ തീവ്രത പ്രതിരോധിക്കാന്‍ ശേഷിയുളള ഗ്ലാസുകള്‍ ധരിക്കുക.

കോണ്‌ടാക്ട്‌ ലെന്‍സുകള്‍ ഒഴിവാക്കുക. അവ കണ്ണുകളുടെ നനവു കുറയ്‌ക്കാന്‍ സാധ്യതയുണ്‌ട്‌. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്ന്‌ഏറെ അകലെയോ ഏറെ അടുത്തോ ഇരിക്കുന്നത്‌ ഒഴിവാക്കണം. 55 മുതല്‍ 70 സെന്റിമീറ്റര്‍ വരെ അകലം പാലിക്കുക. കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ മധ്യത്തില്‍ നിന്നു 10 മുതല്‍ 12 വരെ സെ.മീ ഉയരത്തിലായിരിക്കണം കണ്ണുകളുടെ നില. കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കു നോക്കുമ്പോള്‍ താഴേക്കുളള നോട്ടം ലഭിക്കത്തക്ക വിധം സ്‌ക്രീനിന്റെ നില ക്രമപ്പെടുത്തണം.

സ്‌ക്രീനില്‍ നിന്നുളള രശ്‌മികളുടെ ഗ്ലയറും പ്രതിഫലനരശ്‌മികളും പരമാവധി കുറയ്‌ക്കാന്‍ സഹായകമാംവിധം മുറിയിലെ പ്രകാശംക്രമപ്പെടുത്തണം. കംപ്യൂട്ടര്‍ മോണിട്ടറിനു മുന്നിലായി ആന്റി ഗ്ലയര്‍ സ്‌ക്രീനുകള്‍ ഘടിപ്പിക്കുക.തുടര്‍ച്ചയായി കംപ്യൂട്ടറിനു മുമ്പില്‍ ഇരിക്കേണ്‌ടി വരുമ്പോള്‍ ഇടയ്‌ക്കിടെ തണുത്ത വെളളം ഉപയോഗിച്ചു മുഖം കഴുകണം.
കംപ്യൂട്ടറും കണ്ണുകളുടെ ആരോഗ്യവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക