Image

രാജയ്‌ക്ക്‌ സ്വയം വാദിക്കാന്‍ കോടതി അനുമതി നല്‍കിയില്ല

Published on 07 October, 2011
രാജയ്‌ക്ക്‌ സ്വയം വാദിക്കാന്‍ കോടതി അനുമതി നല്‍കിയില്ല
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പ്രതിയായ മുന്‍ ടെലികോം മന്ത്രി എ.രാജയ്‌ക്ക്‌ കോടതിയില്‍ സ്വയം വാദിക്കാന്‍ കോടതി അനുമതി നല്‍കിയില്ല. രാജ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഒക്ടോബര്‍ പത്തിന്‌ സുപ്രീംകോടതി കേസ്‌ വാദത്തിനെടുക്കുമ്പോള്‍ നേരിട്ട്‌ ഹാജരായി കേസ്‌ വാദിക്കാന്‍ അനുവദിക്കണമെന്നാണ്‌ പട്യാല കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ രാജ ആവശ്യപ്പെട്ടത്‌.

അഭിഭാഷകര്‍ക്ക്‌ അറിയാത്ത നിരവധി കാര്യങ്ങള്‍ കേസിള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടതി മുമ്പാകെ തന്റെ വാദം ശരിയെന്ന്‌ തെളിയിക്കാന്‍ അവരേക്കാള്‍ ധാരണ തനിക്കുണ്ടെന്നും രാജ അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആവശ്യം പ്രത്യേക ജഡ്‌ജി ഒ.പി സെയ്‌നി തള്ളുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക