Image

ശനിയാഴ്‌ച സാഹിത്യ സല്ലാപത്തില്‍ `അമേരിക്കന്‍ മലയാളികളും തലമുറകള്‍ തമ്മിലുള്ള വിടവും'

മാത്യു മൂലേച്ചേരില്‍ Published on 09 August, 2013
ശനിയാഴ്‌ച സാഹിത്യ സല്ലാപത്തില്‍ `അമേരിക്കന്‍ മലയാളികളും തലമുറകള്‍ തമ്മിലുള്ള വിടവും'
താമ്പാ: ഈ ശനിയാഴ്‌ച (08/10/2013) നടക്കുന്ന ഇരുപത്തിയേഴാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `അമേരിക്കന്‍ മലയാളികളും തലമുറകള്‍ തമ്മിലുള്ള വിടവും' എന്നതായിരിക്കും ചര്‍ച്ചാ വിഷയം. ഈ വിഷയത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും താത്‌പര്യമുള്ള എല്ലാ മലയാളികള്‍ക്കും, മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും പ്രസ്‌തുത സംവാദത്തില്‍ പങ്കെടുക്കാവുന്നതാണ്‌.

കഴിഞ്ഞ ശനിയാഴ്‌ച (08/03/2013) നടന്ന അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ കൂട്ടായ്‌മയായ `അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ'ത്തില്‍ അമേരിക്കന്‍ മലയാളികളും സംഘടനകളും എന്നതായിരുന്നു ചര്‍ച്ചാ വിഷയം. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ധാരാളം സംഘടനകള്‍ ഉണ്ടെന്നും അതില്‍ പലതും പ്രയോജന രഹിതമാണെന്നും അതിനാല്‍ സംഘടനകളും അതിന്‍റെ നേതാക്കളും ആത്മപരിശോധന നടത്തേണ്ടത്‌ അനിവാര്യമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുകയുണ്ടായി.

മനോഹര്‍ തോമസ്‌, ജോസഫ്‌ നമ്പിമഠം, ഡോ: ജോസഫ്‌ ഇ. തോമസ്‌, ഡോ: എം. പി. രവീന്ദ്രനാഥന്‍, ഡോ: സുശീല രവീന്ദ്രനാഥന്‍, രാജു തോമസ്‌, എ. സി. ജോര്‍ജ്ജ്‌, മാത്യു നെല്ലിക്കുന്ന്‌, ത്രേസിയാമ്മാ നാടാവള്ളില്‍, ഷീലാ ചെറു, പി. വി. ചെറിയാന്‍, ജേക്കബ്‌, തോമസ്‌, എബി, ജോമി, ജോണ്‍, അബ്രാഹം, തോമസ്‌, ജെയിംസ്‌, റെജു, വര്‍ഗീസ്‌ കെ. എബ്രഹാം(ഡെന്‍വര്‍), സുനില്‍ മാത്യു വല്ലാത്തറ, സി. ആന്‍ഡ്രൂസ്‌, പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്‌ക്കല്‍, റജീസ്‌ നെടുങ്ങാടപ്പള്ളി മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

2013 ജൂണ്‍ ഒന്നു മുതല്‍ എല്ലാ ശനിയാഴ്‌ചയും ആയിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്‌. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്‌ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലഫോണ്‍ നമ്പരിലേയ്‌ക്ക്‌ വിളിക്കാവുന്നതാണ്‌. 18629020100 കോഡ്‌ 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: Join us on Facebookhttps://www.facebook.com/groups/142270399269590/
ശനിയാഴ്‌ച സാഹിത്യ സല്ലാപത്തില്‍ `അമേരിക്കന്‍ മലയാളികളും തലമുറകള്‍ തമ്മിലുള്ള വിടവും'
Join WhatsApp News
RAJAN MATHEW DALLAS 2013-08-10 10:40:00
    

    Phone # ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക