Image

ഒറീസയില്‍ വാഹനാപകടം: 17 പേര്‍ മരിച്ചു

Published on 07 October, 2011
ഒറീസയില്‍ വാഹനാപകടം: 17 പേര്‍ മരിച്ചു
ഭൂവനേശ്വര്‍ : ഒറീസയില്‍ ദസറാ ആഘോഷം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന ഭക്തര്‍ സഞ്ചരിച്ച ട്രക്ക്‌ മറിഞ്ഞ്‌ 17 പേര്‍ മരിച്ചു. സംഭവത്തിലേ 15 പേര്‍ക്ക്‌ പരിക്കേറ്റു. കൊരപുട്‌ ജില്ലയിലെ ദസമന്തപൂരില്‍ ഇന്ന്‌ പുലര്‍ച്ചെയാണ്‌ അപകടം.

ദസറയോടനുബന്ധിച്ചു നടന്ന നാടന്‍ കലാപരിപാടികള്‍ കണ്ടു മടങ്ങുകയായിരുന്നവരാണ്‌ അപകടത്തില്‍പ്പെട്ടത്‌. സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ലോറിക്കടിയില്‍പ്പെട്ടുപോയതാണ്‌ മരണസംഖ്യ ഉയരാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. അപകടസമയത്ത്‌ ടിപ്പര്‍ലോറിയില്‍ 40 പേരുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക