Image

അതൃപ്‌തയായ ഹേമ... അവള്‍ ഭീകരി ആയേക്കാം

Published on 08 August, 2013
അതൃപ്‌തയായ ഹേമ... അവള്‍ ഭീകരി ആയേക്കാം
വാഷിംഗ്‌ടണ്‍ ഡി.സി: ഹേമ തീര്‍ത്തും അതൃപ്‌തയാണ്‌. ഇടയ്‌ക്കിടെ അമേരിക്കന്‍ വിദേശ നയത്തെപ്പറ്റിയുള്ള എതിര്‍പ്പ്‌ അവള്‍ പരസ്യമായി പ്രകടിപ്പിക്കും. ഇടയ്‌ക്കിടെ വിദേശത്തു പോകുന്ന ഹേമയ്‌ക്ക്‌ സാമ്പത്തിക പ്രശ്‌നങ്ങളുമുണ്ട്‌...

ഹേമയെ സൂക്ഷിക്കുക (വാച്ച്‌ ഔട്ട്‌ ഫോര്‍ ഹേമ) അവള്‍ ഭീകരിയായിരിക്കും. അല്ലെങ്കില്‍ ഭീകരിയാകാന്‍ സാധ്യതയുള്ളവള്‍.

യു.എസ്‌ ഡിഫന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏജന്‍സി, പഠനത്തിനായി തയാറാക്കിയ
സ്ലൈഡിലാണു ഇന്ത്യന്‍ -അമേരിക്കക്കാരി ഹേമ ഭീകരിയായത്‌. രാജ്യത്തിനകത്തുനിന്നുള്ള ഭീഷണി (ഇന്‍സൈഡര്‍ ത്രെട്ട്‌ ) എവിടെനിന്ന്‌, ആരില്‍ നിന്ന്‌ വരാം എന്ന്‌ ഉദ്യോഗസ്ഥരെ പഠിപ്പിക്കാനുള്ള വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ ഉണ്ട്‌. ആര്‍ക്കും അത്‌ ഉപയോഗിച്ച്‌ പരിശീലിക്കാം.

വൈക്കിലീക്‌സിന്റെ ബ്രാഡ്‌ലി മാനിംഗ്‌, ഫോണ്‍-ഇന്റര്‍നെറ്റ്‌ ചോര്‍ത്തല്‍ പുറത്താക്കിയ എഡ്വേര്‍ഡ്‌ സ്‌നോഡന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഇന്‍സൈഡര്‍
ത്രെട്ട്‌   സംബന്ധിച്ച ഒബാമ ഭരണകൂടത്തിന്റെ വേവലാതി മനസിലാക്കാന്‍. പൊതു നന്മയ്‌ക്കായി രഹസ്യം ചോര്‍ത്തുന്നവരെ രാജ്യദ്രോഹികളായി കാണുന്ന സമീപനം പക്ഷെ ഫലപ്രദമാകില്ലെന്ന്‌ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞവര്‍ഷം ഒക്‌ടോബറിലാണ്‌ ഹേമയെപ്പറ്റിയുള്ള സ്ലൈഡ്‌ തയാറാക്കിയത്‌. എതെല്ലാം വിധത്തിലാണ്‌ രാജ്യത്തിനകത്തുനിന്നും ഭീഷണി വരുന്നതെന്ന്‌ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഹേമയുടെ തുടരെയുള്ള വിദേശയാത്രകളും വിദേശ നയം സംബന്ധിച്ച പരാതികളുമൊക്കെ വിരല്‍ചൂണ്ടുന്നത്‌ ഭീകരിയാകാനോ, അട്ടിമറിക്കോ ഒക്കെയുള്ള സാധ്യതകളിലേക്കാണെന്ന്‌ അതില്‍ പറയുന്നു.

നാട്ടില്‍ പോയി മടങ്ങുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച്‌ സെക്കന്‍ഡറി ചെക്കിംഗിന്‌ വിധേയനായിട്ടുണ്ടോ? ഹേമയുടെ ഉദാഹരണം ഉദ്യോഗസ്ഥരുടെ മനസിലുണ്ടെന്ന്‌ വ്യക്തം.

Watch out for "Hema."

A security training test created by a Defense Department agency warns federal workers that they should consider the hypothetical Indian-American woman a "high threat" because she frequently visits family abroad, has money troubles and "speaks openly of unhappiness with U.S. foreign policy."

That slide, from the Defense Information Systems Agency (DISA), is a startling demonstration of the Obama administration's obsession with leakers and other "insider threats." One goal of its broader "Insider Threat" program is to stop the next Bradley Manning or Edward Snowden from spilling classified or sensitive information.

But critics have charged that the Insider Threat program, as McClatchy first reported, treats leakers acting in the public interest as traitors -- and may not even accomplish its goal of preventing classified leaks.

DISA's test, dubbed the "CyberAwareness Challenge," was produced in October 2012, a month before the Obama administration finalized its Insider Threat policy. The slide about Hema is included in a section of the training about "insider threats," which are defined by an accompanying guide as "threats from people who have access to the organization's information systems and may cause loss of physical inventory, data, and other security risks."

Both Hema's travel abroad and her political dissatisfaction are treated as threat "indicators." Versions of the training for Defense Department and other federal employees are unclassified and available for anyone to play online.

"Catch me if you can," the training dares.

http://www.huffingtonpost.com/2013/08/07/insider-threat-training_n_3714333.html



അതൃപ്‌തയായ ഹേമ... അവള്‍ ഭീകരി ആയേക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക