Image

ലാദന്റെ ഒളിത്താവളം വെളിപ്പെടുത്തിയ പാക്‌ ഡോക്‌ടര്‍ക്ക്‌ രാജ്യദ്രോഹക്കുറ്റം

Published on 07 October, 2011
ലാദന്റെ ഒളിത്താവളം വെളിപ്പെടുത്തിയ പാക്‌ ഡോക്‌ടര്‍ക്ക്‌ രാജ്യദ്രോഹക്കുറ്റം
ലാഹോര്‍: അമേരിക്കന്‍ സൈന്യത്തിന്‌ ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളം വെളിപ്പെടുത്തിയ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്‌ക്ക്‌ കാണിച്ചുകൊടുത്ത പാക്‌ ഡോക്‌ടര്‍ക്ക്‌ പാക്കിസ്ഥാന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തും. അബട്ടാബാദില്‍ ഒളിച്ചുകഴിയുകയായിരുന്ന ലാദന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ സിഐഎ ഇവിടെ സംഘടിപ്പിച്ച രോഗ പ്രതിരോധ കുത്തിവെയ്‌പ്പിനുള്ള വ്യാജ ക്യാമ്പില്‍ പങ്കെടുത്ത ഡോ.ഷക്കീല്‍ അഫ്രീദിക്കെതിരെയാണ്‌ പാക്കിസ്ഥാന്‍ പടിപടിയെടുക്കുന്നത്‌.

ആബട്ടാബാദില്‍ ലാദിന്റെ സാന്നിധ്യം സ്ഥിരീകരിക്കാനും അദ്ദേഹത്തിന്റെ കുടുംബത്തില്‍പ്പെട്ട ആരുടെയെങ്കിലും രക്തസാംപിളുകള്‍ ശേഖരിക്കാനുമാണ്‌ സിഐഐ ഇവിടെ രോഗപ്രതിരോധ കുത്തിവയ്‌പ്പിനായുളള ക്യാംപ്‌ സംഘടിപ്പിച്ചത്‌. ഈ ക്യാംപിന്‌ ശേഷമാണു ലാദിന്റെ സാന്നിധ്യം യു.എസ്‌ സ്ഥിരീകരിച്ചതെന്നു പാക്‌ അന്വേഷണ കമ്മിഷന്‍ പറയുന്നു. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുന്ന പാക്‌ അന്വേഷണ കമ്മീഷനാണ്‌ ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക