Image

നോബല്‍: വനിതകളുടെ അഹിംസാ പോരാട്ടങ്ങളുടെ വിജയം

Published on 07 October, 2011
നോബല്‍: വനിതകളുടെ അഹിംസാ പോരാട്ടങ്ങളുടെ വിജയം
ഓസ്ലോ(നോര്‍വേ): സ്‌ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷിതത്വത്തിനായും നടത്തിയ അഹിംസ പോരാട്ടങ്ങളെ മുന്‍നിര്‍ത്തി സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം മൂന്നു വനിതകള്‍ പങ്കിട്ടു. ആഫ്രിക്കന്‍ വനിതകളായ ലന്‍ ജോണ്‍സണ്‍ സര്‍ലീഫ്‌, ലെമ ഗോവി, തവാക്കുള്‍ കര്‍മാന്‍ എന്നിവര്‍ പുരസ്‌കാരം നേടിയത്‌.

ലൈബീരിയയുടെ ആദ്യ വനിത പ്രസിഡന്റുകൂടിയായ എലന്‍ ജോണ്‍സണ്‍ സര്‍ലിഫ്‌, ആഭ്യന്തര പ്രക്ഷോഭം നടക്കുന്ന യെമനിലെ സാമൂഹ്യപ്രവര്‍ത്തക തവാക്കുള്‍ കര്‍മാന്‍. യമനിലെതന്നെ പ്രക്ഷോഭങ്ങളില്‍ സ്‌ത്രീകളെ സമര രംഗത്തിറക്കുന്നതില്‍ തവാക്കുള്‍ കര്‍മാന്‌ എന്നിവരെയാണ്‌ ലോകത്തെ പരമോന്ന ബഹുമതി നല്‍കി സ്വീഡിഷ്‌ അക്കാദമി ആദരിച്ചത്‌.

ആഫ്രിക്കന്‍ രാജ്യത്ത്‌ ജനാധിപത്യമാര്‍ഗ്ഗത്തില്‍ അധികാരത്തിലെത്തിയ ആദ്യ വനിതാ പ്രസിഡന്റാണ്‌ 72കാരിയായ എലന്‍ ജോണ്‍സണ്‍. 2006ല്‍ ലൈബീരിയയുടെ പ്രസിഡന്റായി അധികാരത്തിലെത്തിയ നാള്‍ മുതല്‍ രാജ്യത്തിന്റെ സാമൂഹിക, സാന്‌പത്തിക ഉന്നമനത്തിനായി റപ്രയത്‌നിക്കുന്നതിനൊപ്പം സ്‌ത്രീകളുടെ ഉന്നമനത്തിനും മുന്‍ഗണന നല്‍കി.

ലൈബീരിയയില്‍ നിന്നുള്ള ലെമാ ഗോവി ലൈബീരിയയിലെ ആഭ്യന്തരകലാപത്തില്‍ സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി സജീവമായി പ്രവര്‍ത്തിച്ചു. യമിനില്‍ സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും സമാധാനത്തിനുമായി നടത്തിയ പോരാട്ടമാണ്‌ തവാക്കുള്‍ ഖര്‍മാനെ പുരസ്‌കാരത്തിന്‌ അര്‍ഹയാക്കിയത്‌.

സമാധാന പ്രവര്‍ത്തനങ്ങളില്‍ സ്‌ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഇവര്‍ നടത്തിയ പോരാട്ടം പ്രശംസനീയമാണെന്ന്‌ പുരസ്‌കാര സമിതി വിലയിരുത്തി.
നോബല്‍: വനിതകളുടെ അഹിംസാ പോരാട്ടങ്ങളുടെ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക