Image

ഓസ്‌ട്രേലിയയില്‍ ഒക്‌ടോബര്‍ 16 ന്‌ കഥക്‌ നൃത്തം അരങ്ങേറും

റെജി പാറയ്‌ക്കന്‍ Published on 07 October, 2011
ഓസ്‌ട്രേലിയയില്‍ ഒക്‌ടോബര്‍ 16 ന്‌ കഥക്‌ നൃത്തം അരങ്ങേറും
എസിടി(ഓസ്‌ട്രേലിയന്‍ ക്യാപ്പിറ്റല്‍ ടെറിറ്ററി): ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്‍സ്‌ ഓഫ്‌ എസിടി, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സ്‌ (ഐസിസിആര്‍)മായി സഹകരിച്ച്‌ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സായ കഥക്കിന്‌ വേദിയൊരുക്കുന്നു.

ഒക്‌ടോബര്‍ 16 ന്‌ വൈകുന്നേരം അഞ്ചിന്‌ എസിടിയിലെ നാഷനല്‍ ഗാലറി ഓഫ്‌ ഓസ്‌ട്രേലിയയില്‍ വച്ചാണ്‌ പ്രസിദ്ധ നര്‍ത്തകി മധുമിത റോയിയും സംഘവും അവതരിപ്പിക്കുന്ന പരിപാടി. ടിക്കറ്റ്‌ നിരക്ക്‌ 15 ഡോളര്‍. ടിക്കറ്റുകള്‍ പ്രോഗ്രാം നടക്കുന്ന സ്‌ഥലത്തുനിന്നു ലഭിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: Gopal : 0416 311 343, Chander: 0423 421 135, Sonia :0406 660 793, Jacob :0431 538 867.
ഓസ്‌ട്രേലിയയില്‍ ഒക്‌ടോബര്‍ 16 ന്‌ കഥക്‌ നൃത്തം അരങ്ങേറും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക