Image

സിബിഎസ്‌ഇ സ്‌കുളുകള്‍ക്ക്‌ എന്‍ഒസി: പുതിയ മാനദണ്‌ഡങ്ങള്‍

Published on 07 October, 2011
സിബിഎസ്‌ഇ സ്‌കുളുകള്‍ക്ക്‌ എന്‍ഒസി: പുതിയ മാനദണ്‌ഡങ്ങള്‍
തിരുവനന്തപുരം: സിബിഎസ്‌ഇ സ്‌കുളുകള്‍ക്ക്‌ സര്‍ക്കാര്‍ പുതിയ മാനദണ്‌ഡങ്ങള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച്‌ സ്‌കൂളുകള്‍ക്ക്‌ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം, കുറഞ്ഞത്‌ 300 വിദ്യാര്‍ഥികള്‍ വേണമെന്നും ഉത്തരവ്‌ നിഷ്‌കര്‍ഷിക്കുന്നു. വിദ്യാര്‍ഥികളില്‍ 25% പേര്‍ക്ക്‌ കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരമുണ്ടാകണമെന്നും ഉത്തരവില്‍ പറയുന്നു.

സ്‌കൂളുകളില്‍ മലയാള പഠനം നിര്‍ബന്ധമാക്കണം. പിന്നാക്ക വിഭാഗങ്ങള്‍ക്കു പ്രവേശനം നല്‍കണം, തൂടര്‍ന്നു പോരുന്ന ഫീസ്‌ ഘടന പരിഷ്‌കരിക്കുമ്പോള്‍ അതിന്റെ കാരണം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കുറഞ്ഞത്‌ മൂന്നോ നാലോ ഏക്കര്‍ ഭൂമി സ്‌കൂളിനു സ്വന്തമായി വേണം തുടങ്ങിയ നിര്‍ദേശങ്ങളാണ്‌ പൊതുവിദ്യാഭ്യാസ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക