Image

പി. രാമകൃഷ്‌ണനു കാരണം കാണിക്കല്‍ നോട്ടീസ്‌

Published on 08 October, 2011
പി. രാമകൃഷ്‌ണനു കാരണം കാണിക്കല്‍ നോട്ടീസ്‌
തിരുവനന്തപുരം: വിവാദ പ്രസ്‌താവന നടത്തിയ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്‌ പി. രാമകൃഷ്‌ണനു കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കി. കെ. സുധാകരനെതിരെ പരസ്യ പ്രസ്‌താവന നടത്തിയതിനാണ്‌ കാരണം കാണിക്കല്‍ നോട്ടീസ്‌. അച്ചടക്കലംഘനം നടത്തിയതിന്റെ പേരില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം ബോധിപ്പിക്കണമെന്നു നോട്ടീസില്‍ ആവശ്യപ്പെട്ടു.

കൂത്തുപറമ്പ്‌ വെടിവയ്‌പു ദിവസം എം.വി. രാഘവനെ അവിടേക്ക്‌ പോകാന്‍ നിര്‍ബന്ധിച്ചതു കെ. സുധാകരനാണെന്ന വെളിപ്പെടുത്തലാണ്‌ വിവാദമായത്‌. ഇത്തരം പരസ്യ പ്രസ്‌താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നു കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു.

രാമകൃഷ്‌ണന്റെ പ്രസ്‌താവനയോടു യോജിപ്പില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അതു പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക