Image

ഫൊക്കാന ജനറല്‍ കൗണ്‍സില്‍ ഒക്ടോബര്‍ 29ന്‌ ന്യൂയോര്‍ക്കില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 08 October, 2011
ഫൊക്കാന ജനറല്‍ കൗണ്‍സില്‍ ഒക്ടോബര്‍ 29ന്‌ ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 29ന്‌ ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂളില്‍ (74-20 കോമണ്‍വെല്‍ത്ത്‌ ബൗളിവാഡ്‌, ബെല്‍റോസ്‌, ന്യൂയോര്‍ക്ക്‌ 11426) നടത്തുന്നതാണ്‌.

രാവിലെ 10 മണിക്ക്‌ ആരംഭിക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സംബന്ധിക്കുവാന്‍ ഫൊക്കാനയുടെ അംഗസംഘടനകളിലെ പ്രതിനിധികള്‍ കൃത്യസമയത്ത്‌ എത്തിച്ചേരണമെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ളയും ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബും അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജി.കെ. പിള്ള 832 277 0234 ഇ-മെയില്‍ gkpillai@yahoo.com, ബോബി ജേക്കബ്ബ്‌ 610 331 8257 ഇ-മെയില്‍ bobbyjacob1@gmail.com
ഫൊക്കാന ജനറല്‍ കൗണ്‍സില്‍ ഒക്ടോബര്‍ 29ന്‌ ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക