Image

ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍ഷിപ്പ്‌ 2011

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 08 October, 2011
ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍ഷിപ്പ്‌ 2011
ഹൂസ്റ്റണ്‍: ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍ഷിപ്പിന്റെ ഹൂസ്റ്റണിലെ പ്രഥമ മത്സരം ഒക്ടോബര്‍ 22ന്‌ രാവിലെ 10 മണിക്ക്‌ ഹൂസ്റ്റണ്‍ കേരളാ ഹൗസില്‍ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള ഉത്‌ഘാടനം ചെയ്യുന്നതാണ്‌.

ഈ മത്സരത്തില്‍ വിജയികളാകുന്നവരാണ്‌ ഒക്ടോബര്‍ 29 ശനിയാഴ്‌ച ന്യൂയോര്‍ക്കിലെ ക്വീന്‍സ്‌ ഹൈസ്‌കൂള്‍ ഓഫ്‌ ടീച്ചിംഗില്‍ (74-20 കോമണ്‍വെല്‍ത്ത്‌ ബുളവാഡ്‌, ബല്‍റോസ്‌) വെച്ച്‌ നടക്കുന്ന 2011 ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍ഷിപ്പ്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരാകുന്നത്‌.

നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്‌ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്‌ ഒന്നാം
സമ്മാനം 5000 ഡോളര്‍, രണ്ടാം സമ്മാനം 1000 ഡോളര്‍, മൂന്നാം സമ്മാനം 500 ഡോളര്‍, നാലാം സമ്മാനം 300 ഡോളര്‍, അഞ്ചാം സമ്മാനം 200 ഡോളര്‍, പ്രോത്സാഹന സമ്മാനങ്ങളായി 100 ഡോളര്‍ വീതം അഞ്ചു പേര്‍ക്ക്‌ നല്‌കുന്നതുമായിരിക്കും.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‌പര്യമുള്ള 5 മുതല്‍ 8 വരെ ഗ്രേഡുകളില്‍ പഠിക്കുന്ന ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ ഒക്ടോബര്‍ പതിനേഴാം തിയ്യതിക്കു മുന്‍പായി പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. അസ്സോസിയേഷനില്‍ അംഗത്വമെടുത്തിട്ടില്ലാത്തവര്‍ക്ക്‌ ഒക്ടോബര്‍ പതിനഞ്ചാം തിയ്യതിക്കു മുന്‍പായി അംഗത്വമെടുക്കാവുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏബ്രഹാം ഈപ്പന്‍ 832 541 2456, ഷാജി ജോണ്‍ 832 647 7977, ചാര്‍ളി പടനിലം 281 256 3085, മാത്യു പന്നപ്പാറ 281 683 8609, രാജീവ്‌ മാത്യു 281 989 4156, ഷിജുമോന്‍ ജേക്കബ്ബ്‌ 832 755 2867, ജിനു തോമസ്‌ 713 517 6582.
ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍ഷിപ്പ്‌ 2011
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക