Image

ജോണ്‍ ടൈറ്റസിന് കോഴഞ്ചേരി സെന്റ് തോമസ് കോളജിന്റെ ആദരവ്

അനില്‍ പെണ്ണുക്കര Published on 12 August, 2013
ജോണ്‍ ടൈറ്റസിന് കോഴഞ്ചേരി സെന്റ് തോമസ് കോളജിന്റെ ആദരവ്
കോഴഞ്ചേരി: പഠിച്ചുവളര്‍ന്ന കലാലയത്തിന്റെ ആദരവും, അംഗീകാരവും പങ്കവുവയ്ക്കുന്നത് ജീവിതത്തിലെ അസുലഭ അനുഭവമാണെന്ന്  അമേരിക്കന്‍ മലയാളികളുടെ സൗമന്യനായ സുഹൃത്തും, സാംസ്‌കാരിക പ്രവര്‍ത്തകനുമാന ജോണ്‍ ടൈറ്റസ്.

കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമവും, ചരിത്ര സെമിനാറിലുമാണ് ജോണ്‍ ടൈറ്റസ് ഉള്‍പ്പെടെ ഇരുപത്തിയഞ്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിച്ചത്. മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത ജോസഫ് മാര്‍ത്തോമായില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ച ജോണ്‍ ടൈറ്റസ് ഫോമായുടെ മുന്‍ പ്രസിഡന്റും, അറിയപ്പെടുന്ന ജീവകാരുണ്യപ്രവര്‍ത്തകനുമാണ്.

ഫോമായുടെ ഇന്നത്തെ വളര്‍ച്ചയുടെ പ്രധാന കണ്ണിയാണ് ജോണ്‍ ടൈറ്റസ്. മലയാളം ഐപിടിവിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. ഭാര്യ കുസുമം ടൈറ്റസ് ഫോമ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ആണ്.

കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങര്ങില്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ജോസഫ് മാര്‍ത്തോമ്മ, രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി റ്റി.കെ.എ. നായര്‍, ആന്റോ ആന്റണി എം.പി., പി.എന്‍. സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി അലക്‌സ്, വിക്ടര്‍ ടി. തോമസ്, കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. റോയ്‌സ് മല്ലശ്ശേരില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജോണ്‍ ടൈറ്റസിന് കോഴഞ്ചേരി സെന്റ് തോമസ് കോളജിന്റെ ആദരവ്
ജോണ്‍ ടൈറ്റസിന് കോഴഞ്ചേരി സെന്റ് തോമസ് കോളജിന്റെ ആദരവ്
ജോണ്‍ ടൈറ്റസിന് കോഴഞ്ചേരി സെന്റ് തോമസ് കോളജിന്റെ ആദരവ്
ജോണ്‍ ടൈറ്റസിന് കോഴഞ്ചേരി സെന്റ് തോമസ് കോളജിന്റെ ആദരവ്
ജോണ്‍ ടൈറ്റസിന് കോഴഞ്ചേരി സെന്റ് തോമസ് കോളജിന്റെ ആദരവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക