Image

വിനാശകാലേ ഉപരോധ ബുദ്ധി. സോളാര്‍ കേസ് 'ഡിം'

അനില്‍ പെണ്ണുക്കര Published on 13 August, 2013
വിനാശകാലേ ഉപരോധ ബുദ്ധി. സോളാര്‍ കേസ് 'ഡിം'
എല്ലാവരുടേയും സൂക്കേട് തീര്‍ന്നു. സോളാര്‍ കേസ് വഴിയാധാരമാകുന്നു. പേറെടുക്കാന്‍ വന്ന പതിച്ചിക്ക് ഇരട്ട പ്രസവം എന്നുപറഞ്ഞതുപോലെ ആയി കാര്യങ്ങള്‍…
ഒരു ലക്ഷത്തിലധികം സമരഭടന്‍മാര്‍ പിണറായിയുടെ ഭാഷയില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും പരിസരവും തൂറി നാറ്റിച്ചത് മിച്ചം. ടിക്കറ്റ് എടുക്കാതെ ട്രയിനില്‍ കേരളത്തിലങ്ങോട്ടുമിങ്ങോട്ടും സഖാക്കന്‍മാരുടെ യാത്ര.

സമരം തുടങ്ങുന്നതിനു മുന്‍പേ ആരുമറിയാതെ ചാണ്ടിയും വിജയനും ചര്‍ച്ച തുടങ്ങിയിരുന്നു എന്നതാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. കുഞ്ഞാലിക്കുട്ടി ആയിരുന്നു മദ്ധ്യസ്ഥന്‍. കൊതുകുകടി കൊണ്ട അച്ചുതാനന്ദന്‍ ഇതു വല്ലതും അറിയുന്നോ?

സോളാര്‍ കേസില്‍ കേസന്വേഷണം പൂര്‍ത്തിയാകുന്നതോടെ ജുഡീഷ്വല്‍ അന്വേഷണത്തിന് ഉത്തരവിടാമെന്ന് ചാണ്ടുക്കുഞ്ഞ് പറഞ്ഞതായിരുന്നു. ഇപ്പോള്‍ ഇതിലെന്ത് പ്രസക്തി? ചാണ്ടി രക്ഷപ്പെട്ടു..! രാജി വയ്ക്കുന്ന പ്രശ്‌നമേയില്ലെന്ന് പറഞ്ഞാണ് ആശാന്‍ ഇന്നലെ പത്രസമ്മേളനം തന്നെ നടത്തിയത്. സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാം എന്നും ടേംസ് ഓഫ് റഫറന്‍സിന്റെ കാര്യത്തില്‍ ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍ സമ്മതിക്കേണ്ടി വന്നത് സമരത്തിന്റെ വിജമാണെന്ന് വിജയേട്ടനും അവകാശപ്പെടുന്നു. ചാണ്ടി രാജി വയ്ക്കുന്നതുവരെ ചെറുസമരം തുടരുമെന്നും കരിങ്കൊടിയും തുടരുമെന്ന പ്രഖ്യാപനവും വിജയേട്ടന്‍ നടത്തിയിട്ടുണ്ട്.

ഉപരോധസരം വിജയിച്ചോ, പരാജയപ്പെട്ടോ എന്ന ചര്‍ച്ചകളാണ് ഇനി ചാനല്‍ വിദ്വാന്‍മാര്‍ നടത്തുക. അതിനിടയില്‍ പുതിയ എന്തെങ്കിലും വീണുകിട്ടുന്നതോടെ സോളാര്‍ വിവാദം “ഡിം”  എല്ലാം കഴിയും. രാജ് മോഹന്‍ ഉണ്ണിത്താനും, ടി.സിദ്ദിഖിനും ശത്രുക്കള്‍കൂടിയത് മിച്ചം.

ഉപരോധസമരം ഒരു കാര്യം ഉറപ്പിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാണ്ടി വെള്ളം കുടിക്കും. ജനങ്ങളുടെയിടയില്‍ ഒരു മാറ്റം ഉണ്ടാക്കാന്‍ സാധിച്ചു എന്നത് സത്യമാണ്. പക്ഷെ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ സമരം ഒരുവശത്ത്. ഉമ്മന്‍ചാണ്ടി രാജിവയ്ക്കാന്‍ പേപ്പറും പേനയും എടുത്തത് മറ്റൊരുവശത്ത്. ഇതിനിടയില്‍ എങ്ങുമെത്താതെ സമരം പിന്‍വലിച്ചതിനു പിന്നില്‍ ചാണ്ടിയുടെ ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം മാത്രമല്ല എന്ന് പരക്കെ സംസാരമുണ്ട്. ആര്‍ക്കും ഒന്നും അറിഞ്ഞുകൂടാ: കളിച്ചത് കുഞ്ഞാലിക്കുട്ടിയോ മാണിക്കിട്ട് പണിതതാണോ? എന്തായാലും സരിതയും, ബിജുവും നാളെ ഇരുട്ടില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാന്‍ വരുന്നത് എല്‍.ഡി.എഫിന്റെ കാലത്തായിരിക്കും.

തൊട്ടുകൂട്ടാന്‍
വിനാശകാലേ ഉപരോധബുദ്ധി


വിനാശകാലേ ഉപരോധ ബുദ്ധി. സോളാര്‍ കേസ് 'ഡിം'വിനാശകാലേ ഉപരോധ ബുദ്ധി. സോളാര്‍ കേസ് 'ഡിം'
Join WhatsApp News
RAJAN MATHEW DALLAS 2013-08-14 06:47:14
നൂറുശതമാനം,യോജിക്കുന്നു.
 
ഇടയ്ക്കുകളിക്കുന്നതുമുഹമ്മുദ്അലി! ബോല്ഗാട്ടിയിലെ650 കോടിയുടെസ്ഥലം,65 കോടിക്ക്!കേരളംമുഴുവൻപിണറായിയുംഭരണക്കാരുംകൂടി  നക്കാപ്പിച്ച്ക്ക്കൊടുക്കുന്നു!മാദ്യമഗ്ഗൽ   പരസ്യതിലുടെകിട്ടുന്നതുകൊണ്ട്,അന്നന്നേടം കഴിയുന്നു. തോല്ക്കുന്നത്ജനം! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക