Image

കത്തോലിക്കാ സഭ വനിതാ എഴുത്തുകാര്‍ക്ക് നേരെ; കത്തിപ്പടരുന്ന വിവാദം

Published on 14 August, 2013
കത്തോലിക്കാ സഭ വനിതാ എഴുത്തുകാര്‍ക്ക് നേരെ; കത്തിപ്പടരുന്ന വിവാദം

(കത്തോലിക്കാ സഭ പറയുന്നത്; 2: മാത്രുഭുമിയിലെ ചര്‍ച; 3: സാറ ജോസഫ് പറഞ്ഞതു)

സാറാ ജോസഫിന്റെ വെളിപാടുകള്‍
മലയാളത്തില്‍ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട സാഹിത്യ ശാഖയാണ് 'പെണ്ണെഴുത്ത്'. സ്ത്രീകള്‍ എഴുതുന്ന കഥയും കവിതയും എന്നൊക്കെയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്.

മുമ്പൊന്നും സ്ത്രീകള്‍ മലയാള കവിതയിലോ സാഹിത്യത്തിലോ ഇല്ലാതിരുന്നിട്ടില്ല. അറുപതുകളിലും എഴുപതുകളിലുമൊക്കെ, ഒരു പക്ഷേ അതിനു മുമ്പും, നല്ല കഥകളും കവിതകളും ഇവിടത്തെ സ്ത്രീകള്‍ എഴുതിയിട്ടു്. ലളിതാംബിക അന്തര്‍ജ്ജനം, നാലപ്പാട്ട് ബാലാമണിയമ്മ, കടത്തനാട്ട് മാധവിയമ്മ, സിസ്റ്റര്‍ മേരി ബനീഞ്ഞ, സുഗതകുമാരി തുടങ്ങി ഒരു നീണ്ട നിര കവയിത്രികള്‍ തന്നെ മലയാളത്തിലുണ്ടായിട്ടുണ്ട്.
പിന്നീടാണ് 'പെണ്ണെഴുത്ത്' തലനീട്ടിയത്. അതിനു തുടക്കമിട്ടത് മാധവിക്കുട്ടിയാകണം. പിന്നീട് സമീപകാലത്ത് കുറെ പുത്തന്‍കൂറ്റുകാര്‍ രംഗപ്രവേശം ചെയ്തു. മാധവിക്കുട്ടിയുടെ 'എന്റെ കഥ' യുടെ മാതൃകയാണിവരിലേറെയും പിന്തുടര്‍ന്നത്. വാന്‍ നഗരങ്ങളില്‍ പഠിച്ചു വളര്‍ന്ന മാധവിക്കുട്ടി ഇംഗ്ലീഷിലും മലയാളത്തിലും 'തുറന്ന്' എഴുതിയതൊക്കെ തികഞ്ഞ അരാജകത്വത്തിന്റെ രചനകളായിരുന്നു. കുടുംബം, ദാമ്പത്യം, ധാര്‍മിക മൂല്യങ്ങള്‍, വ്യവസ്ഥാപിത ഭാര്യാ-ഭര്‍തൃ ബന്ധങ്ങള്‍, ആചാരങ്ങള്‍ എന്നിവ നഖശിഖാന്തം പുച്ഛിച്ചു തള്ളിക്കൊണ്ടുള്ള അവരുടെ രചനകള്‍, പുതിയ തലമുറയിലെ പെണ്ണെഴുത്തുകാരെ പ്രേതം കണക്കെ ആവേശിച്ചു. അങ്ങനെ ജന്മംകൊണ്ട കുറെ കഥകളും കവിതകളും ഉള്‍പ്പെട്ട പ്രത്യേകയിനം വികല സൃഷ്ടികളെയാണ് 'പെണ്ണെഴുത്ത്' എന്നു ലേബല്‍ ഒട്ടിച്ചു മാര്‍ക്കറ്റിലിറക്കിയത്. നവ ലിബറല്‍ ചിന്തകളും സ്ത്രീ വിമോചനവും ശാക്തീകരണവുമാണ് പുരുഷാധിപത്യത്തിനെതിരെയെന്ന വ്യാജ മേല്‍വിലാസവുമാണ് ഇത്തരം കൃതികളുടെ പൊതു മുഖമുദ്ര. ഗ്രേസി, വിജയ ലക്ഷ്മി തുടങ്ങി പുതുതലമുറക്കാര്‍ ഈ ഗണത്തില്‍ ഏറെയുണ്ടായി. ലൈംഗിക അരാജകത്വവും വ്യഭിചാരവും ഒരു തെറ്റായി ഇവര്‍ കാണുന്നതേയില്ല.
കോളജ് അധ്യാപികയായിരുന്ന സാറാ ജോസഫിന്റെ കഥകളും ഈ 'നവ ലിബറല്‍' ചിന്തയുടെ ഉല്‍പ്പന്നങ്ങളാണെന്നാണ് വയ്പ്. അല്ലെങ്കില്‍, പ്രസാധകരും മറ്റു പെണ്ണെഴുത്തുകാരും ആരാധകരും പ്രചരിപ്പിക്കുന്നത് അതാണ്.
സാറാ ജോസഫിന്റെ ചിന്തകളുടെ ഏകദേശം പോക്ക് ജൂലൈ അഞ്ചിനിറങ്ങിയ 'മലയാളം' വാരികയിലെ ലേഖനത്തിലുണ്ട്. സമൂഹത്തിന്റെ ഇന്നത്തെ വഴിപിഴച്ച പോക്കിനു സാമാന്യ ജനങ്ങള്‍ കാരണമായി പറയാറുള്ളത് ജനം മതത്തില്‍ നിന്നും മതം മുന്നോട്ടു വയ്്ക്കുന്ന ധാര്‍മിക മൂല്യങ്ങളില്‍ നിന്നും അകന്നുപോകുന്നു എന്നതാണ്. ഇതില്‍ നിന്നു കടക വിരുദ്ധമാണ് സാറാ ജോസഫിന്റെ കണ്ടെത്തല്‍. മതമാണ് ഇന്നത്തെ സര്‍വ കുഴപ്പങ്ങള്‍ക്കും കാരണമെന്നാണ് അവരുടെ വിലാപം. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പുറകില്‍ മതത്തിന്റെ നീരാളിപ്പിടിത്തവും ഗൂഢാലോചനയുമുണ്ടെന്നു പോലും അവര്‍ സൂചിപ്പിക്കുന്നു.
അവര്‍ പറയുന്നു: 'കുടുംബത്തിന്റെ ജനാധിപത്യവല്‍ക്കരണത്തെ ഭയപ്പെടുന്ന മതം പുരുഷാധിപത്യത്തിന്റെ ഒരു യൂണിറ്റ് എന്ന നിലയില്‍, കുടുംബത്തെ നിലനിര്‍ത്താനാണ് ശ്രമിച്ചുപോരുന്നത്. സമൂഹത്തിന്റെ എല്ലാ മൂല്യരാഹിത്യങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മതങ്ങളാണ്'.
പിന്നെയും: 'ഏദന്‍ തോട്ടത്തില്‍ ആദാമും ഹവ്വയും മനുഷ്യനും സ്ത്രീയുമായി ജീവിക്കുമ്പോള്‍, പ്രശ്‌നങ്ങളില്ലായിരുന്നു. പക്ഷേ, അവര്‍ ഭര്‍ത്താക്കന്മാരായി മാറുമ്പോള്‍ അധികാരത്തിന്റെ ഇടപെടല്‍ കടന്നുവരികയും ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യുന്നു'.
ലേഖനത്തിന്റെ പോക്ക് ഇങ്ങനെയാണ്. മതമില്ലാത്ത, അരാജകത്വം വാഴുന്ന ഒരു ലോകമാണ് സാറാ ജോസഫിന്റെ സ്വപ്നം. വിവാഹമേ വേണ്ടെന്നും മൃഗങ്ങളെപ്പോലെ പുരുഷനും സ്ത്രീയും ഒരുമിച്ചു ജീവിച്ചാല്‍ മതിയെന്നും കുടുംബം പഴയ ഫാഷനാണെന്നും സ്ത്രീക്ക് സര്‍വ സ്വതന്ത്രയായി നടക്കാനാവണമെന്നും ശഠിക്കുന്ന 'പെണ്ണെഴുത്തി'ന്റെ ജീര്‍ണതയാണ് ലേഖനത്തില്‍ ഉടനീളം കാണുന്നത്. ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്ന കേരളത്തിലെ സ്ത്രീ കുറ്റവാളികളുടെയും പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തിനും തയ്യാറാവുന്ന അധമ സ്്ത്രീ മനസ്സുകളുടെയും സ്ത്രീ കൊലപാതകികളുടെയും കുടുംബ വഞ്ചകികളുടെയും അവര്‍ വഴി പൊതുസമൂഹത്തിന്റെ മനസ്സില്‍ രൂപപ്പെടുന്ന ജീര്‍ണതകളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടിട്ടും, കുടുംബത്തിന്റെയും ദാമ്പത്യസങ്കല്‍പ്പങ്ങളുടെയും മൂല്യബോധത്തിന്റെയും നേര്‍ക്ക് കല്ലെറിയാന്‍ സാറാ ജോസഫ് തുനിയുന്നത് അത്ഭുതകരം തന്നെ. സ്വകാര്യ ജീവിതത്തിലെ തിക്താനുഭവങ്ങളെയും ദുരന്തങ്ങളെയും സാമാന്യവല്‍ക്കരിക്കുകയെന്ന പാപമാണ് പലപ്പോഴും നമ്മുടെ പെണ്ണെഴുത്തുകാര്‍ ചെയ്യുന്നതെന്നു സംശയിക്കണം.

See discussion in Mathrubhumi
എഴുത്തിന് ലിംഗഭേദമോ പക്ഷപാതമോ ഇല്ല എന്ന് ഒരുപക്ഷമുണ്ട്. സാഹിത്യത്തില്‍ ഈ പക്ഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍, എഴുത്തിലെ സ്ത്രീപക്ഷം ഈ വിശ്വാസത്തെ അടിമുടി ചോദ്യംചെയ്യുന്നു. കാരണം ഇക്കാലമത്രയും സ്ത്രീകളുടെ പക്ഷം എന്തെന്ന് വെളിപ്പെടുത്താന്‍ സ്ത്രീകള്‍ക്കുപോലും കഴിയാത്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും എഴുത്തിലെ സ്ത്രീപക്ഷം ആവിഷ്‌കരിക്കപ്പെടുന്നതോടുകൂടി പക്ഷങ്ങളില്ലാത്തതെന്ന് അറിയപ്പെടുന്ന എഴുത്തിന്റെ അന്ത്യമാകുമെന്നും അവര്‍ വാദിക്കുന്നു.
ഇത് വെറുമൊരു വാദമുഖം മാത്രമല്ല. സ്ത്രീവാദികളെ സംബന്ധിച്ചിടത്തോളം ജീവന്മരണപ്രശ്‌നം തന്നെയാണ്. മലയാളത്തില്‍ എണ്‍പതുകളിലാണ് അതുടലെടുത്തത്. അത് കാര്യങ്ങളെ സ്ത്രീകളുടെ പക്ഷത്തുനിന്ന്, അവരുടെ വീക്ഷണകോണിലൂടെ നോക്കിക്കാണുന്നു. പെണ്ണെഴുത്തെന്നത് ആ നിലയ്ക്ക് ചരിത്രത്തിലെ തീര്‍ത്തും പുതിയ പ്രതിഭാസം തന്നെയാണ്. മാധവിക്കുട്ടിയെയും സാറാ ജോസഫിനെയുമൊക്കെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് തൃശ്ശൂര്‍ അതിരൂപതയുടെ പ്രസിദ്ധീകരണമായ 'കത്തോലിക്ക സഭ'യില്‍ വന്ന ലേഖനം അഴിച്ചുവിട്ട വിവാദങ്ങള്‍ ആ നിലയ്ക്ക് എഴുത്തിന്റെ ലോകത്തെ പ്രത്യയശാത്രയുദ്ധത്തെയാണ് വെളിപ്പെടുത്തുന്നത്്.
http://www.mathrubhumi.com/books/article/outside/2569/

See Sara Joseph's speech
സാറാ ജോസഫിന്റെ വിവാദമായ പ്രഭാഷണം


Join WhatsApp News
വിദ്യാധരൻ 2013-08-15 04:27:08
കത്തോലിക്കാ സഭയിലെ അച്ചന്മാർ സ്ത്രീപുരുഷ ഭേദം ഇല്ലാതെ ലൈഗംഗിക  വൈകൃതങ്ങൾ കൊണ്ടാടുമ്പോൾ അവർക്കെതിരെ ഇവിടുത്തെ വനിതാ എഴുത്തുകാർ ശക്തമായി പ്രതികരിക്കട്ടെ. ആ പ്രതികരണത്തിൽ അവർ അൾത്താരകളിൽ നിന്നും കർത്താവിന്റെ തിരുവത്താഴ മേശകളിൽ നിന്നും കാപ്പായും എടുത്തുകൊണ്ടു ഓടട്ടെ.  അതിനു വേണ്ടത് " പുരുഷത്വംമുള്ള സ്ത്രീസാഹിത്യം ആണ് " അല്ലാതെ സ്പർശന സുഖവും മൃതുത്വവും ഉള്ള " പെണ്‍ എഴുത്തുകൾ"അല്ല. ലാനാ ഇത്തരം എഴുത്തുകളെ പ്രോത്സാഹിപ്പിക്കുന്നതും നന്നല്ല്ല.


വിദ്യാധരൻ 2013-08-15 04:27:08
കത്തോലിക്കാ സഭയിലെ അച്ചന്മാർ സ്ത്രീപുരുഷ ഭേദം ഇല്ലാതെ ലൈഗംഗിക  വൈകൃതങ്ങൾ കൊണ്ടാടുമ്പോൾ അവർക്കെതിരെ ഇവിടുത്തെ വനിതാ എഴുത്തുകാർ ശക്തമായി പ്രതികരിക്കട്ടെ. ആ പ്രതികരണത്തിൽ അവന്മാർ അൾത്താരകളിൽ നിന്നും കർത്താവിന്റെ തിരുവത്താഴ മേശകളിൽ നിന്നും കാപ്പായും എടുത്തുകൊണ്ടു ഓടട്ടെ.  അതിനു വേണ്ടത് " പുരുഷത്വംമുള്ള സ്ത്രീസാഹിത്യം ആണ് " അല്ലാതെ സ്പർശന സുഖവും മൃതുത്വവും ഉള്ള " പെണ്‍ എഴുത്തുകൾ"അല്ല. ലാനാ ഇത്തരം എഴുത്തുകളെ പ്രോത്സാഹിപ്പിക്കുന്നതും നന്നല്ല്ല.


Raju Thomas 2013-08-15 05:28:19
പെണ്ണെഴുത്ത്: 'ലാന' ഇതിനെയൊന്നും പ്രോത്സാഹിപ്പിക്കരുതെന്ന് വിദ്യാധരൻ എഴുതിക്കണ്ടു. പിന്നെന്തിനാണത്? ഇതും നടക്കട്ടെ. ചർച്ചകൾ നടക്കട്ടെ. അടുത്ത ലാന കണ്‍~വന്ഷന്(ഉ) വരൂ--maybe you can kill them all there. വരണം--ഈ വിഷയത്തിൽ അമേരിക്കയിലെ സാഹിത്യകാരികല~ക്ക് പറയാനുള്ളതും കേൾക്കൂ. (കത്തോലിക്കാ സഭയുടെ ആ പ്രസ്താവനയെപ്പറ്റി ഞാൻ ഒന്നുംതന്നെ പറയുന്നില്ല, ഹാ കഷ്ടം എന്നല്ലാതെ.)
A.C.George 2013-08-15 09:12:16

I admire Vidyadharan. Vidhyadharan and Raju Thomas brought out good points to our thoughts. The Mathrubhumi article is excellent. The religion try to to keep us in chains in most of the time.
വിദ്യാധരൻ 2013-08-15 16:24:33
  അമേരിക്കയിൽ സ്വന്തം കാലിൽനിന്ന് നിന്ന് ചിന്തിക്കാനും എഴുതുവാനും കഴിവുള്ള സാഹിത്യകാര്യകളെ 'ലാന' എന്ന സംഘടന നാട്ടിലെ ചില സാഹിത്യ തിരുടർ സ്ത്രീസാഹിത്യത്തെ ഒരിക്കലും വളർത്തെരുതെന്ന ദുരുദ്ദേശ്യത്തോടെ ഉണ്ടാക്കിയ 'പെണ്‍ എഴുത്തെന്ന' ദുർബലമായ ഒരു  തലകെട്ടിന്റെ കീഴിൽ, 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ' എന്ന ഭാവത്തിൽ അണിനിരത്തി അവരുടെ കഴിവുകളെ വെല്ലുവിളിക്കുമ്പോൾ, അതിന്റെ പിന്നിലും പുരുഷ മേധയിൽ സാധാരണ ഉരുത്തിരിയുന്ന ചില കുബുദ്ധി പ്രയോഗം ഒളിഞ്ഞിരിപ്പില്ലേ എന്ന് ഞാൻ സംശയിക്കുന്നു.  ലാന സംഘടനയുടെ ഉദ്ദേശ്യം നിഷ്ക്കളങ്കമായിരുന്നെങ്കിൽ, അതിലുപരി സ്ത്രീകളെ മാനിക്കുന്നതായിരുന്നെങ്കിൽ, ഈ സ്വാതന്ത്ര്യ ദിനത്തെ മാനിച്ചെങ്കിലും, കേരള സാഹിത്യകാരന്മാരോടുള്ള വിധേയത്ത്വം ഉപേക്ഷിച്ചു,  ലാന  സ്ത്രീകളുടെ കരുത്തിനെ എടുത്തു കാണിക്കുന്ന  ഒരു തലകെട്ട് കണ്ടെത്തെണ്ടിയതായിരുന്നു. സ്ത്രീസാഹിത്യം എന്നെങ്കിലും ഒരു പേരുണ്ടാക്കി ആയതിലേക്ക് അഭ്യസ്തവിദ്യരും, സ്വതന്ത്രമായി ചിന്തിക്കുന്നവരുമായ ഈ  അമേരിക്കയിലെ വനിതാസാഹിത്യകാരികളെ  ക്ഷണിക്കണമായിരുന്നു. അത് ചെയ്യാതെ നാട്ടിലെ സാഹിത്യ മാടമ്പികളുമായി കൂട്ടുപിടിച്ച് 'പെണ്‍ എഴുത്ത് ' എന്ന തലകെട്ട് ഗോപ്യമായി കടത്തി കൊണ്ടുവന്നു നടത്തുന്ന ലാനയുടെ ഗൂഡലക്ഷ്യ പരിപാടി  അമേരിക്കയിലെ പുരുഷ സാഹിത്യ കേസരികളുടെ സംഘടന എന്ന് സ്വയം അഭിമാനിക്കുന്ന ലാനക്ക് ചേർന്നതല്ല. അത് സ്ത്രീസാഹിത്യത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. അമേരിക്കയിലെ സ്ത്രീസാഹിത്യ രന്തങ്ങൾ ലാനയോടു തലകെട്ട് മാറ്റി, സ്ത്രീകളുടെ വ്യക്തിത്വത്തെ ഒട്ടും കുറച്ചു കാണിക്കാത്ത ഒരു പേര് കണ്ടു  പിടിക്കാൻ ആവശ്യപ്പെടുക. അല്ലെങ്കിൽ ഈ ഭാരതത്തിന്റെ രാഷ്ട്ര പിതാവ് ഗാന്ധിജി കാട്ടിതന്ന നിസഹകരണം എന്നാ വജ്ജ്രായുധം എടുത്തു പ്രയോഗിക്കുക.  
     അമേരിക്കയിൽ മലയാളസാഹിത്യം വളരേണം എങ്കിൽ ആദ്യം വേണ്ടത് കേരള സാഹിത്യകാരന്മാരോടുള്ള വിധേയത്ത്വം ഉപ്ക്ഷിക്കുക.  രണ്ടാമതായി 'ആണെഴുത്ത്, പെണ്‍ എഴുത്ത് എന്നുള്ള' വിവേചനപരമായ ചിന്താഗതി മാറ്റുക.  മൂന്നാമതായി പുരുഷനും സ്ത്രീയും, കുഞ്ഞുങ്ങളും, വൃദ്ധന്മാരും വൃദ്ധകളും, മറ്റു ജീവജാലങ്ങളും, പ്രകൃതിയും ഒക്കെ ഉൾപ്പെട്ട ഈ പ്രാപഞ്ചിക ജീവിതത്തെ നിലനിറുത്തി മുന്നോട്ടു കൊണ്ടുപോകുന്ന ഒരു ചാലക ശക്തിയാണ് സാഹിത്യവും കവിതയും കഥയും ഒക്കെ എന്ന തിരിച്ചറിവോടെ രചന നടത്തുക. അതല്ലാതെ സാഹിത്യ കാരന്മാരും സാഹിത്യകാരികളും വാല് പൊക്കിയാൽ അതെന്തിനാണ് എന്ന് തിരിച്ചറിയാനുള്ള കഴിവ് വായനക്കാർക്കും ഉണ്ട് എന്ന് ധരിച്ചിരിക്കുക.  (ഇത്രയും ഒക്കെ എഴുതാൻ എന്നെ പ്രോത്സാഹിപ്പിച്ച രാജു തോമസിന് പ്രത്യേകം നന്ദി)


andrews millennium bible 2013-08-15 17:28:05
I commented on the Penne ezuthe before. I fully agree to Sri.Vidhyadharan. So I reserve my words now. But dear sisters/lady writters- please pick up and fight for your own. Don't be just happy you got a forum. You deserve better. There is lot of men to support you. So just claim it and it will be yours. don't be shy. None of you are not less to anyone.
John Varghese 2013-08-15 17:32:11
വിദ്യാധരൻ പറഞ്ഞുവരുന്നെത് കത്തോലിക്ക സഭയും ലാനയും ഒരുപോലെയാനെന്നാണോ? കത്തോലിക്കാ സഭ വനിതാ എഴുത്തുകാരെ  പ്രത്യക്ഷമായി ഒതുക്കാൻ ശ്രമിക്കുമ്പോൾ ലാന പരോക്ഷമായി ഒതുക്കാൻ ശ്രമിക്കുകയാണോ? കൊള്ളാം! നല്ല വ്യഖാനം. ഒരിക്കലും പുരുഷ സാഹിത്യകാരന്മാർ സ്ത്രീകളെ വളരാൻ അനുവദിക്കില്ല. ഇതൊന്നും മനസിലാകാതെ പാവം വനിതകൾ. ങാ! പെരുമ്പ്ടം ശ്രീധരന്റെ മുന്നില് ഒന്ന് ഷൈൻ ചെയ്യമെല്ലൊ?  മലയാളം ക്ലാസിക്ക് പദവിയിലായപ്പോൾ കോടികളിൽ കയ്യിട്ടു വാരാൻ അവസരം കിട്ടിയ സാഹിത്യ പ്രതിഭകളുടെ കൂട്ടത്തിൽ നിന്ന് പൈസ കൊടുത്ത് കൊണ്ടുവരുന്നതല്ലേ.  നടക്കട്ടെ! നടക്കട്ടെ ! സാഹിത്യ സമ്മേളനം അരങ്ങു തകർക്കട്ടെ. കോരന് കുമ്പിളിൽ കഞ്ഞി. ഞാനും എന്റെ ജാക്ക് ദാനിയേലും! ശരണം ഡാനിയേൽ ശരണം!
Anthappan 2013-08-15 18:00:20
Catholics should first get rid off all  the pedophile priests from there church and then turn against all the women writers.  It is disgusting and shameful for some of addle headed idiots addicted to the religion and  making this kind of moronic statements to protect and continue there atrocities against children, women, and old. If there is a hell with worms and fire, then these crooks must be thrown there.  I don't have any comment on Lana and I don't know what the heck is that.
Jack Daniel 2013-08-15 18:42:49
You can always lean on me John varghese! I will lift your spirit up.
DINAKARAN 2013-08-16 14:11:33
ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാല് ചിരിക്കാം എന്ന് പറഞ്ഞപോലെയാണ് കാര്യങ്ങളുടെ പോക്ക്.നാട്ടിലുള്ള പെണ്ണുങ്ങള് എല്ലാം ഫെമിനിസ്റ്റ് രചയിതാക്കള് ആയിക്കോ കൊഴപ്പമില്ല ഞങ്ങള് വായിച്ചു രസിക്കാം എന്ന് പുരുഷ കേസരികള്.ഭാര്യ ഫെമിനിസ്റ്റ് ആയാല് എത്ര പേര് പ്രോത്സാഹിപ്പിക്കും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക