Image

ശാരീരിക സൗഖ്യത്തേക്കാള്‍ മഹത്വം മനസിന്റെ സൗഖ്യം: മാര്‍ യൗസേബിയോസ്‌

ഷോളി കുമ്പിളുവേലി Published on 15 August, 2013
ശാരീരിക സൗഖ്യത്തേക്കാള്‍ മഹത്വം മനസിന്റെ സൗഖ്യം: മാര്‍ യൗസേബിയോസ്‌
ആത്മീയ ഉണര്‍വേകി ശാലോം ഫെസ്റ്റിവല്‍ സമാപിച്ചു

ന്യൂയോര്‍ക്ക്‌: ദൈവത്തിന്റെ അനന്തമായ പരിപാലനയിലാണ്‌ നാം ജീവിക്കുന്നതെന്ന ഉറച്ച വിശ്വാസം ഓരോ ക്രൈസ്‌തവനിലും ഉണ്ടാകണമെന്ന്‌ അമേരിക്കയിലെ മലങ്കര എക്‌സാര്‍ക്കേറ്റ്‌ ബിഷപ്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി ഉദ്‌ബോധിപ്പിച്ചു.

ഓഗസ്റ്റ്‌ 10,11 തീയതികളില്‍ ലോംഗ്‌ ഐലന്റിലെ കെല്ലന്‍ബെര്‍ഗ്‌ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വെച്ച്‌ നടത്തപ്പെട്ട മൂന്നാമത്‌ ശാലോം ഫെസ്റ്റിവല്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു മാര്‍ യൗസേബിയോസ്‌.

കേവലം ശാരീരിക സൗഖ്യത്തേക്കാള്‍, നമ്മള്‍ ലക്ഷ്യംവെയ്‌ക്കേണ്ടത്‌ മാനസീക സൗഖ്യത്തിലാണെന്നും ബിഷപ്‌ ഓര്‍മ്മിപ്പിച്ചു. ഈ വിശ്വാസവര്‍ഷാചരണത്തില്‍, നമ്മുടെ വിശ്വാസം കൂടുതല്‍ ജ്വലിപ്പിക്കുവാന്‍ ശാലോം ഫെസ്റ്റിവലിലൂടെ സാധ്യമാകട്ടെ എന്നും മാര്‍ യൗസേബിയോസ്‌ പറഞ്ഞു.

ആത്മാവിന്റെ പ്രചോദനത്തില്‍ മുന്നേറുവാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആത്മാവിന്റെ പ്രേരണയാല്‍ ആരംഭിച്ച സംരംഭമാണ്‌ ശാലോം ഫെസ്റ്റിവല്‍. ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാനായി ഡിസംബറില്‍ സംപ്രേഷണം ആരംഭിക്കുന്ന `ശാലോം വേള്‍ഡ്‌' ഇംഗ്ലീഷ്‌ ചാനലിന്‌ എല്ലാ വിശ്വാസികളുടേയും പ്രാര്‍ത്ഥനയും സഹായ സഹകരണവും ഉണ്ടാകണമെന്നും മാര്‍ യൗസേബിയോസ്‌ അഭ്യര്‍ത്ഥിച്ചു.

രണ്ടുദിവസം നീണ്ടുനിന്ന ശാലോം ഫെസ്റ്റിവലില്‍ ഫാ. ജോസഫ്‌ വയലില്‍, .ഷെവ. ബെന്നി പുന്നത്തറ, ഡ. ജോണ്‍ ഡി തുടങ്ങിയവര്‍ വചനപ്രഘോഷങ്ങള്‍ നടത്തി.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ആത്മീയ ഉണര്‍വേകി പ്രത്യേകം നടന്ന ശുശ്രൂഷകള്‍ക്ക്‌ ഫാ. ബിനു പാലയ്‌ക്കാപ്പള്ളി, മാര്‍ക്ക്‌ നിമോ, ടോബി മണിമലേത്ത്‌, ജോ ഫിലിപ്പ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജോര്‍ജ്‌ തോമസ്‌ (മോനായി) കോര്‍ഡിനേറ്ററായുള്ള കമ്മിറ്റിയാണ്‌ ഈവര്‍ഷത്തെ ശാലോം ഫെസ്റ്റിവലിന്‌ ചുക്കാന്‍ പിടിച്ചത്‌.

സെപ്‌റ്റംബര്‍ ഏഴാം തീയതി ശനിയാഴ്‌ച തദ്ദേശവാസികളായ അമേരിക്കക്കാര്‍ക്കുവേണ്ടി ഇംഗ്ലീഷ്‌ ഭാഷയില്‍ ഒരു ദിവസത്തെ ധ്യാനം കെല്ലന്‍ബെര്‍ഗ്‌ മെമ്മോറിയല്‍ സ്‌കൂളില്‍ വെച്ച്‌ ശാലോമിന്റെ ആഭിമുഖ്യത്തില്‍ നടത്തും. ബിഷപ്പ്‌ മാര്‍ ഗ്രിഗറി മന്‍സൂര്‍ ധ്യാനം ഉദ്‌ഘാടനം ചെയ്യും. പ്രശസ്‌ത വചനപ്രഘോഷകരായ ഫാ. ജോര്‍ജ്‌ കുബ്‌ളുമൂട്ടില്‍, സിസ്റ്റര്‍ മരിയം ജയിംസ്‌, ബാബ്‌ കാന്റന്‍, ജിം മര്‍ഫി, മാരിയോ ഫ്രാന്‍സീസ്‌ എന്നിവര്‍ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കും. ഇംഗ്ലീഷ്‌ ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക: ജോയി വാഴപ്പള്ളി (914 202 5003).

ശാരീരിക സൗഖ്യത്തേക്കാള്‍ മഹത്വം മനസിന്റെ സൗഖ്യം: മാര്‍ യൗസേബിയോസ്‌
ശാരീരിക സൗഖ്യത്തേക്കാള്‍ മഹത്വം മനസിന്റെ സൗഖ്യം: മാര്‍ യൗസേബിയോസ്‌
ശാരീരിക സൗഖ്യത്തേക്കാള്‍ മഹത്വം മനസിന്റെ സൗഖ്യം: മാര്‍ യൗസേബിയോസ്‌
ശാരീരിക സൗഖ്യത്തേക്കാള്‍ മഹത്വം മനസിന്റെ സൗഖ്യം: മാര്‍ യൗസേബിയോസ്‌
ശാരീരിക സൗഖ്യത്തേക്കാള്‍ മഹത്വം മനസിന്റെ സൗഖ്യം: മാര്‍ യൗസേബിയോസ്‌
Join WhatsApp News
vinu 2013-08-15 07:44:36
Very good coverage. Thanks Sholy.
Vinu Vathappallil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക