Image

കൂത്തുപറമ്പ്‌ വെടിവെപ്പിന്‌ പിന്നില്‍ ഇടതുപക്ഷം: രമേശ്‌ ചെന്നിത്തല

Published on 08 October, 2011
കൂത്തുപറമ്പ്‌ വെടിവെപ്പിന്‌ പിന്നില്‍ ഇടതുപക്ഷം: രമേശ്‌ ചെന്നിത്തല
തിരുവനന്തപുരം: കൂത്തുപറമ്പ്‌ വെടിവെപ്പിന്‌ പിന്നില്‍ ഇടതുപക്ഷമാണെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചു. വെടിവെയ്‌പിന്‌ പിന്നില്‍ ഡി.വൈ.എഫ്‌.ഐയുടേയും സി.പി.എമ്മിന്റേയും ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോഹിച്ചു.കൂത്തുപറമ്പ്‌ വെടിവെപ്പില്‍ കെ.സുധാകരനു പങ്കുണ്ടെന്നു വിശ്വസിക്കുന്നില്ല. സുധാകരന്‍ കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ്‌. പാര്‍ട്ടിയില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പറയുന്നത്‌ ഗുരുതരമായ അച്ചടക്കലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്‌ പി.രാമകൃഷ്‌ണന്റെ പ്രസ്‌താവനയോട്‌ പാര്‍ട്ടിക്ക്‌ യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക