Image

ഇരിട്ടിയില്‍ പാസ്റ്റര്‍മാരുടെ വീടിനുനേരേ ആക്രമണം

Published on 08 October, 2011
ഇരിട്ടിയില്‍ പാസ്റ്റര്‍മാരുടെ വീടിനുനേരേ ആക്രമണം
കണ്ണൂര്‍: കണ്ണൂരിലെ ഇരിട്ടിയില്‍ പെന്തകോസ്‌ത്‌ പാസ്റ്റര്‍മാരുടെ വീടിന്‌ നേരെ ആക്രമണം. പാസ്റ്റര്‍മാരായ അരുള്‍ദാസ്‌, തങ്കപ്പന്‍ എന്നിവരുടെ വീടുകള്‍ക്ക്‌ നേരെയാണ്‌ ആക്രമണമുണ്ടായത്‌. ഇവരുടെ വീട്ടിലെ കിണറുകളില്‍ മണ്ണെണ്ണ ഒഴിക്കുകയും മോട്ടോറുകള്‍ കത്തിക്കുകയും ചെയ്‌തിട്ടുണ്ട്‌. വീടിന്റെ ചുവരുകളില്‍ എത്രയും പെട്ടെന്ന്‌ താമസം ഒഴിഞ്ഞുപോവണമെന്ന ഭീഷണിയും എഴുതിവെച്ചിട്ടുണ്ട്‌. പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്‌ പിന്നിലുള്ള ചേതോവികാരം അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക