Image

ഒഐസിസി കളറിങ്‌ മല്‍സരം നടത്തി

എം.എം. ലിങ്ക്‌വിന്‍സ്‌റ്റര്‍ Published on 08 October, 2011
ഒഐസിസി കളറിങ്‌ മല്‍സരം നടത്തി
ഡബ്ലിന്‍: കേരളാപ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ വിദേശമലയാളികളുടെ സംഘടനയായ ഒഐസിസി അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ ഡബ്ലിനില്‍ കുട്ടികള്‍ക്കായി കളറിങ്‌ മല്‍സരം നടന്നു. `ഇന്ത്യന്‍ ദേശീയത എന്ന വിഷയത്തെ ആധാരമാക്കി നടന്ന മല്‍സരത്തില്‍ ഇരുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു.

മുന്‍ അയര്‍ലന്‍ഡ്‌ പ്രധാനമന്ത്രിയുടെ മകന്‍ ഷോണ്‍ ഹോഗി വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഒഐസിസി ചെയര്‍മാന്‍ എം.എം. ലിങ്ക്‌വിന്‍സ്‌റ്റര്‍ (ലിങ്ക്വിസ്‌റ്റര്‍), പ്രസിഡന്റ്‌ സാജു പോള്‍, റോണി കുരിശിങ്കല്‍പറമ്പില്‍, ബിജു സെബാസ്‌റ്റിയന്‍, ഷിബു തുള്ളമോര്‍, ജിജി മാത്യു, അസീസി തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
ഒഐസിസി കളറിങ്‌ മല്‍സരം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക