Image

ചങ്ങനാശേരി അതിരൂപതയുടെ ശതോത്തര രജതജൂബിലി: യുകെയില്‍ ആഘോഷ പരിപാടികള്‍

സാബു ചുണ്ടക്കാട്ടില്‍ Published on 08 October, 2011
ചങ്ങനാശേരി അതിരൂപതയുടെ ശതോത്തര രജതജൂബിലി: യുകെയില്‍ ആഘോഷ പരിപാടികള്‍
ലിവര്‍പൂള്‍: ചങ്ങനാശേരി അതിരൂപതയുടെ ശതോത്തര രജതജൂബിലിയുടെ ഭാഗമായി യുകെയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ചങ്ങനാശേരി അതിരൂപതയുടെ വിവിധ ഫൊറോനകളില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളിലേക്കു കുടിയേറിയ പ്രവാസികളായ അതിരൂപതാംഗങ്ങള്‍ കുടുംബസമേതം ഒത്തുചേരുന്ന പരിപാടി ലിവര്‍പൂളില്‍ ഒക്‌ടോബര്‍ 30 ഞായറാഴ്‌ച സംഘടിപ്പിച്ചിരിക്കുന്നു. ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പൊലീത്ത മാര്‍ ജോസഫ്‌ പെരുന്തോട്ടം മുഖ്യാതിഥിയായിരിക്കും. ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ലിവര്‍പൂള്‍ സെന്റ്‌ ഫിലോമിനാസ്‌ പള്ളിയില്‍ ലിവര്‍പൂളിലെ മലയാളി സമൂഹത്തിനുവേണ്ടി അദ്ദേഹം വിശുദ്ധബലി അര്‍പ്പിക്കും.

ഡെറി രൂപതാ സിറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജോസഫ്‌ കറുകയില്‍ സഹകാര്‍മികനാകും. തുടര്‍ന്നു നടക്കുന്ന ചങ്ങനാശേരി അതിരൂപതാ മക്കളുടെ സംഗമം അദ്ദേഹം ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌. രൂപതയിലെ വിവിധ ആത്മീയ സംഘടനകള്‍ക്ക്‌ നേതൃത്വം കൊടുത്തശേഷം പ്രവാസജീവിതത്തിലേക്കു കടന്ന്‌ യുകെയിലെത്തിയ മുന്‍നേതാക്കള്‍ പരിപാടികള്‍ക്ക്‌ നേതൃത്വം കൊടുക്കും.

ലിവര്‍പൂളിലെ അതിരൂപതാംഗങ്ങളായ കുടുംബാംഗങ്ങളാണ്‌ ആതിഥേയത്വം വഹിക്കുന്നത്‌. ചങ്ങനാശേരി അതിരൂപതാംഗങ്ങളായ എല്ലാവരും ഇതൊരറിയിപ്പായി സ്വീകരിക്കണമെന്നും കോ - ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അതിരൂപതാംഗവും ഇപ്പോള്‍ യുകെയില്‍ സേവനമനുഷ്‌ഠിക്കുകയും ചെയ്യുന്ന ഫാ. ജോസഫ്‌ കറുകയിലുമായി ബന്ധപ്പെടുക. (079 391 38356
ചങ്ങനാശേരി അതിരൂപതയുടെ ശതോത്തര രജതജൂബിലി: യുകെയില്‍ ആഘോഷ പരിപാടികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക