Image

പരേഡിനു ഫോമയുടെ വന്‍ സംഘം; കണ്‍വന്‍ഷന്‍ കിക്ക് ഓഫ് ആരംഭിക്കുന്നു

Published on 15 August, 2013
പരേഡിനു ഫോമയുടെ വന്‍ സംഘം; കണ്‍വന്‍ഷന്‍ കിക്ക് ഓഫ് ആരംഭിക്കുന്നു
ന്യൂയോര്‍ക്ക്: ഈ ഞായറാഴ്ച ന്യൂയോര്‍ക്ക് നഗരത്തില്‍ നടക്കുന്ന ഇന്ത്യാ ഡേ പരേഡില്‍ ഫോമയുടെ ഫ്‌ളോട്ടിനു പിന്നില്‍ കഴിയുന്നത്ര പ്രവര്‍ത്തകരെ അണിനിരത്താന്‍ ഫോമാ നേതൃത്വം തീരുമാനിച്ചു. ഇതു സംബന്ധിച്ച് നോര്‍ത്ത് ഈസ്റ്റ് മേഖലയിലെ ഫോമാ പ്രവര്‍ത്തകരും ഫോമാ നേതൃത്വവും കോണ്‍ഫറന്‍സ് കോളിലൂടെ വ്യക്തമായ പരിപാടികള്‍ ആവിഷ്‌കരിക്കുകയും ആളുകളെ എത്തിക്കുന്നതിനുള്ള സജ്ജീകരണം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.

പ്രസിഡന്റ് ജോര്‍ജ് മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, കണ്‍വീനര്‍ ജോണ്‍ സി. വര്‍ഗീസ്, ഫോമാ വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, ജോ. സെക്രട്ടറി റെനി പൗലോസ്, ഫോമാ ജോ. ട്രഷറര്‍ സജീവ് വേലായുധന്‍, ഒക്‌ടോബറില്‍ ന്യൂജേഴ്‌സിയില്‍ നടക്കുന്ന പ്രൊഫഷണല്‍ സമ്മേളനത്തിനു ചുക്കാന്‍ പിടിക്കുന്ന ജിബി തോമസ്, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ സെബാസ്റ്റ്യന്‍ ജോസഫ്, എ.വി. വര്‍ഗീസ്, സ്റ്റാന്‍ലി കളത്തില്‍, പൊളിറ്റിക്കല്‍ ഫോറം ചെയര്‍ തോമസ് ടി. ഉമ്മന്‍, തോമസ് കോശി, ഫിലിപ്പ് മഠത്തില്‍, ജോസ് ഏബ്രഹാം, പ്രദീപ് നായര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിക്കുകയും നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

ഫിലാഡല്‍ഫിയയില്‍ കണ്‍വന്‍ഷന് ഒരു വര്‍ഷം ബാക്കി നില്‍ക്കെ സജീവമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യുവും, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും പറഞ്ഞു. ഹോട്ടല്‍ ബുക്കുചെയ്തു കഴിഞ്ഞു. ഒരു ഫാമിലിക്ക് 995 ഡോളറിന് മുറി, ഭക്ഷണം, പ്രോഗ്രാമുകള്‍ക്കെല്ലാം ടിക്കറ്റ് എന്നിവ ലഭ്യമാക്കും. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത് കുറഞ്ഞ തുകയാണ്. അതിനാല്‍ കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുത്താം.

സിംഗിള്‍ രജിസ്‌ട്രേഷന് 645 ഡോളറാണ്. സിംഗിള്‍ റൂമും ഫുഡും, ഏതാനും പ്രോഗ്രാമിനു ടിക്കറ്റും ലഭിക്കും. ഈ തുകയ്ക്ക് ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം. അതു കഴിഞ്ഞാല്‍ തുക 1095 ഡോളര്‍, 705 ഡോളര്‍ എന്നിങ്ങനെ വര്‍ധിക്കും.

കണ്‍വന്‍ഷനില്‍ മൂന്ന് സ്‌പോര്‍ട്‌സ് മത്സരങ്ങളാണ് ഉണ്ടാവുക. വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ചീട്ടുകളി എന്നിവ. ഇവയുടെ ചുമതല ഓരോരുത്തരെ ഏല്‍പിച്ചിട്ടുണ്ട്.

പ്രൊഫഷണല്‍ സമ്മേളനത്തില്‍ ജനബാഹുല്യത്തിനു പകരം യുവ തലമുറയേയും പ്രൊഫഷണല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരേയും കണ്ടെത്തി പങ്കെടുപ്പിക്കുകയാണ് ലക്ഷ്യമെന്ന് റെനി പൗലോസും ജിബി തോമസും പറഞ്ഞു. മെട്രോപോളിറ്റന്‍ മ്യൂസിയം ചീഫ് ഓഫീസറായി നിയമിതനായ മുന്‍ കൊളംബിയ പ്രൊഫസര്‍ ശ്രീനാഥ് ശ്രീനിവാസന്‍, കോര്‍പ്പറേറ്റ് മേഖലയിലെ പ്രമുഖരായ ഇന്ത്യക്കാര്‍ തുടങ്ങിയവരെയൊക്കെ പങ്കെടുപ്പിക്കും. യുവതലമുറയ്ക്ക് കൂടുതല്‍ അറിവ് നേടുന്നതിനും നെറ്റ് വര്‍ക്കിംഗിനുമുള്ള വേദിയായാരിക്കും ഇത്.

കണ്‍വന്‍ഷനുവേണ്ടിയുള്ള കിക്കോഫുകള്‍ വൈകാതെ നടത്താനും അവ വിജയകരമാക്കാനും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

എംപയര്‍ റീജിയന്റെ കിക്ക്ഓഫ് ഒക്‌ടോബര്‍ 26-ന് യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറിയില്‍ നടത്തുന്നതാണെന്ന് ആര്‍വിപി എ.വി. വര്‍ഗീസ് പറഞ്ഞു. ഉച്ചയ്ക്ക് തുടങ്ങി അഞ്ചുമണിക്ക് അവസാനിക്കുന്ന പരിപാടികളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കലാപരിപാടികളും ഇതില്‍ ഉള്‍പ്പെടും. 50 പേരെങ്കിലും അന്ന് രജിസ്റ്റര്‍ ചെയ്യുമെന്ന് നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

മെട്രോ റീജിയന്റെ കിക്ക ്ഓഫ് തീരുമാനിച്ചിട്ടില്ലെന്ന് സ്റ്റാന്‍ലി കളത്തില്‍ പറഞ്ഞു. ഫിലഡല്‍ഫിയയില്‍ നവംബര്‍ മൂന്നിന് 5 മുതല്‍ 9 വരെ കിക്ക്ഓഫ് നടത്തുമെന്ന് ആര്‍വിപി സെബാസ്റ്റ്യന്‍ ജോസഫ് പറഞ്ഞു. കാനഡയില്‍ ഡിസംബര്‍ 14-നാണ് കിക്ക് ഓഫ്.
പരേഡിനു ഫോമയുടെ വന്‍ സംഘം; കണ്‍വന്‍ഷന്‍ കിക്ക് ഓഫ് ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക