Image

പ്രേഷിതാരാം സന്യാസിനികളുടെ പ്രവര്‍ത്തനം മഹത്തരം: മാര്‍ ആലഞ്ചേരി

Published on 17 August, 2013
പ്രേഷിതാരാം സന്യാസിനികളുടെ പ്രവര്‍ത്തനം മഹത്തരം: മാര്‍ ആലഞ്ചേരി
കൊച്ചി: സഭയുടെയും സമൂഹത്തിന്റെയും ആത്മീയവളര്‍ച്ചയില്‍ പ്രേഷിതാരാം സന്യാസിനി സഭ നല്‍കുന്ന സേവനങ്ങള്‍ വിലപ്പെട്ടതാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രേഷിതാരാം സന്യാസിനിസഭയെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിനോടനുബന്ധിച്ചു കാലടി ചെങ്ങലില്‍ സഭയുടെ ജനറലേറ്റില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാര്‍പാപ്പയും മെത്രാന്മാരും നല്കുന്ന പ്രബോധനങ്ങളും ക്രൈസ്തവസാക്ഷ്യവും കുടുംബങ്ങളിലേക്കും സാധാരണക്കാരിലേക്കും എത്തിക്കുന്ന മഹത്തായ ശുശ്രൂഷയാണു പ്രേഷിതാരാം സന്യാസിനികള്‍ നിര്‍വഹിക്കുന്നത്. ഈ ശുശ്രൂഷകള്‍ സഭയെയും പൊതുസമൂഹത്തെയും വളര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ലാളിത്യത്തിലധിഷ്ഠിതമായ ക്രൈസ്തവസാക്ഷ്യത്തിലൂടെ കാലഘട്ടത്തിനു യോജിച്ച സുവിശേഷവേല ചെയ്യാന്‍ സഭയ്ക്കു സാധിക്കുന്നുണെ്ടന്നും കര്‍ദിനാള്‍ അനുസ്മരിച്ചു. പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തുന്നതു സംബന്ധിച്ച കല്പന സീറോ മലബാര്‍ സഭ കൂരിയ ചാന്‍സലര്‍ റവ.ഡോ.ആന്റണി കൊള്ളന്നൂര്‍ വായിച്ചു. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, സാത്‌ന ബിഷപ് മാര്‍ മാത്യു വാണിയകിഴക്കേല്‍, ബിജ്‌നോര്‍ ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍, താമരശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. 

ബിഷപ് മാര്‍ തോമസ് ചക്യത്ത് ഫാ. ജോര്‍ജ് കൊച്ചുപറമ്പിലിനെക്കുറിച്ചുള്ള മ്യൂസിയം ഉദ്ഘാടനം ചെയ്തു. പ്രേഷിതാരാം സന്യാസിനിസമൂഹത്തിന്റെ ഡയറക്ടര്‍ ഫാ. ജോര്‍ജ് കമ്മട്ടില്‍, കെ.പി. ധനപാലന്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, കാഞ്ഞൂര്‍ ഫൊറോന വികാരി ഫാ.സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍, മോണ്‍. വര്‍ഗീസ് ഞാളിയത്ത്, വിന്‍സന്‍ഷ്യന്‍ സഭ സുപ്പീരിയര്‍ ജനറല്‍ റവ.ഡോ.വര്‍ഗീസ് പാറപ്പുറം, എംഎസ്ടി സഭ സാംഗ്‌ളി മിഷന്‍ സുപ്പീരിയര്‍ ഫാ. ജോസ് ചെറിയമ്പനാട്ട്, സിഎസ്എസ്ആര്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജോയ് പൂണോളി, കാലടി സെന്റ് ജോര്‍ജ് പള്ളി വികാരി റവ. ഡോ. പോള്‍ കൈപ്രമ്പാടന്‍, പ്രേഷിതാരാം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ യൂക്കരിസ്റ്റ്, സിഎംസി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ആനി ഡേവിസ്, അഡ്വ.ചാര്‍ളി പോള്‍, ജോയി വാഴപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക