Image

ഡാലസ്‌ സെന്റ്‌ ഇഗ്‌നേഷ്യസ്‌ ചര്‍ച്ച്‌ പിക്‌നിക്‌

ബിനോയി സെബാസ്റ്റ്യന്‍ Published on 08 October, 2011
ഡാലസ്‌ സെന്റ്‌ ഇഗ്‌നേഷ്യസ്‌ ചര്‍ച്ച്‌ പിക്‌നിക്‌
ഡാലസ്‌: ഇഗ്‌നേഷ്യസ്‌ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഭക്ത, ആത്‌മായ സംഘടനകളുടെ സഹകരണത്തോടെ സണ്ണിവേല്‍ ടൗണ്‍ സെന്റര്‍ പാര്‍ക്കില്‍ എകദിന പിക്‌നിക്‌ നടന്നു. വികാരി റവ.ഫാ.മാത്യു കാവുങ്കല്‍ പിക്‌നിക്‌ ഉതഘാടനം ചെയ്‌തു.

പിക്‌നിക്കിനോടനുബന്ധിച്ചു യുവാക്കള്‍ പങ്കെടുത്ത സ്‌പോര്‍ട്‌സ്‌ & ഗെയിംസിനോടനുബന്ധിച്ച്‌ കേരളത്തിന്റെ നാടന്‍ മത്‌സരങ്ങളുമുണ്ടായിരുന്നു. ഇതോടൊപ്പം പാചകവിദഗ്‌ദ്ധരായ ഇടവകാംഗങ്ങള്‍ പാചകം ചെയ്‌ത നാടന്‍ ഭക്ഷണവും പിക്‌നിക്കില്‍ പങ്കെടുത്തവര്‍ ആസ്വദിച്ചു. ആത്‌മീയമായ സമര്‍പ്പണത്തോടൊപ്പം കായികവും മാനസീകവുമായ ഒത്തുചേരലുകള്‍ വര്‍ത്തമാനകാലത്തിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുവാന്‍ സഹായിക്കുമെന്ന്‌ ഫാ.മാത്യു കാവുങ്കല്‍ അഭിപ്രായപ്പെട്ടു.
ഡാലസ്‌ സെന്റ്‌ ഇഗ്‌നേഷ്യസ്‌ ചര്‍ച്ച്‌ പിക്‌നിക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക