Image

തിരിച്ചറിവുകള്‍ (ചെറുകഥ: ജിന്‍സന്‍ ഇരിട്ടി)

Published on 16 August, 2013
തിരിച്ചറിവുകള്‍ (ചെറുകഥ: ജിന്‍സന്‍ ഇരിട്ടി)
സിഥിയന്‍ കൊടുംകാടില്‍ നിന്ന്‌ ചിറകടിക്കുന്ന കഴുകാന്‍മ്മാരുടെ ശബ്ദം തനിക്കു കേള്‍ക്കാം. തന്റെ കരളിന്‌ ഒരു നിമിഷാര്‍ത്തിന്റെ ആയുസ്‌ .ചോര അവനു ലഹരി നുണയാന്‍ ഉള്ളതും.

`സാധാരണക്കാരനെ കൊള്ളയടിച്ചു അരമനയിലെ പള്ളിയറയില്‍ നിധി നിറയ്‌ക്കുന്ന രാജാവേ ....നീ ഒരു കഴുകന്‍ തന്നെ'

`രാജാവിനോട്‌ അങ്ങനെ പറയാമോ'

പടയാളിയുടെ ചാട്ടവാര്‍ അടികൊണ്ടു പ്രജ പിടഞ്ഞു .

`എന്നെ ഭരിച്ചു നീ പട്ടിണികാരനാക്കി എന്നിട്ടും നിന്റെ കണ്ണ്‌ എന്റെ പച്ച മാംസത്തില്‍ നിന്ന്‌ കിനിയുന്ന ചോരയില്‍'

`രാജാവിനെ ചോദ്യം ചെയ്യുന്നവന്‍ മരിക്കണം അതാണ്‌ രാജ നീതി'

`ഞാന്‍ ധാര്‍മികത കൊണ്ട്‌ രാജി വെയ്‌ക്കുമെന്നു കരുതണ്ട'

രാജാവിന്റെ ചിരിയില്‍, കൊത്തി പറിച്ചിട്ടും കൊതി തീരാത്ത കഴുകന്റെ ആര്‍ത്തി പ്രജ കണ്ടു.

പന്നെ ആരും രാജാവിനെ ചോദ്യം ചെയ്യാന്‍ വന്നില്ല .

രാജാവ്‌ അഴിമതിയില്‍ മുങ്ങികുളിച്ച്‌ , ഇരയുടെ ചോരയില്‍ ലഹരി നുകര്‍ന്ന്‌ കൂട്ടികൊടുപ്പിന്റെ അരമനകളില്‍ വ്യഭിചരിച്ചു .

അരമനയില്‍ രാജാവിനെയും പട്ടിണി ബാധിച്ചു . അപ്പോള്‍ രാജാവ്‌ പുതിയ പോര്‍മുഖം തുറന്നു ,

ഇരയുടെ ചോരകാട്ടി കഴുകന്മാരെ ആകര്‍ഷിക്കുന്ന വിദ്യ .

ആ സ്വയംവരത്തിനു രാജാവ്‌ ഒരു പേരും ഇട്ടു `എമര്‍ജിങ്ങ്‌ നാട്‌ '

ആ പരിക്ഷണത്തില്‍ രാജാവ്‌ വിജയിച്ചെന്നു തന്നെ പറയാം ,

പട്ടിണികാരുടെ രുചിയുള്ള ചോര കുടിച്ച, കഴുകന്മാര്‍ക്ക്‌ അത്‌ ഇഷ്ടപെടുക തന്നെ ചെയ്‌തു .

അവര്‍ രാജ്യം പകുത്തു കൊള്ളയടിച്ച്‌, ചോര ഈമ്പി കുടിച്ചു .

അവര്‍ ജനാധിപത്യത്തിന്റെ മുഖം മുടി ഇട്ടതിനാല്‍ പലരും അവരെ തിരിച്ചറിഞ്ഞില്ല .

തിരിച്ചറിഞ്ഞവര്‍ , അപ്പഴേക്കും ചോരയില്ലാത്ത മാംസ പിണ്ടങ്ങളായി മാറിയിരുന്നു .

കഴുകന്‍ തലയനായ രാജാവിന്റെ മരണം പ്രജ ആഘോഷമാക്കി .

പള്ളിയറകള്‍ തുറക്കപ്പെടുമെന്നും അതില്‍ കുമിഞ്ഞു കൂടിയ നിതികൊണ്ട്‌ നാട്ടില്‍ സോഷിലിസം വരുമെന്നും പ്രജ കരുതി .

പക്ഷെ രാജാവിന്റെ കീരിടം അണിഞ്ഞ രാജകുമാരന്‍റെ തലയില്‍ ഇരുന്നു കഴുകന്‍ ചിരിക്കുന്നതു കണ്ട്‌ പ്രജ ഓടി ബോധി വൃക്ഷത്തില്‍ അഭയം തേടി .

ബോധി വൃക്ഷം അവനെ നോക്കി ചിരിച്ചു .

അവന്റം എല്ലാ പ്രശ്‌നത്തിനുമുള്ള ഉത്തരം ബോധി വൃക്ഷത്തില്‍ ഉണ്ടെന്നറിഞ്ഞ്‌, മുറിവുണങ്ങാത്ത ശരിരത്തോടെ അവന്‍ ബോധി വൃക്ഷത്തെ കെട്ടിപുണര്‍ന്നു.

ബോധി വൃക്ഷം അവന്റെ മുറിവുകള്‍ വച്ചുകെട്ടി അവനെ സ്വന്തനിപ്പിച്ചു

`മാഫികള്‍ മരിക്കുന്നില്ല . അവര്‍ സൂക്ഷ്‌മ രൂപികളായി ഒന്നില്‍ നിന്ന്‌ മറ്റൊന്നിലേക്കു ജീവിച്ചുകൊണ്ടിരിക്കും'

പ്രജ അങ്ങനെ പട്ടിണി ഭക്ഷിച്ചുകൊണ്ട്‌ ആത്മീയ ജ്ഞാനത്തിന്റെ പുതിയ അറിവുകളില്‍ ജീവിച്ചു .

പക്ഷെ അപ്പോഴും ബോധി വൃക്ഷത്തിന്‌ വെളിയില്‍ രൂപം മാറിയ കഴുകാന്‍മാര്‌ കെണിയൊരുക്കി മാനുകളെ വേട്ടയാടികൊണ്ടിരുന്നു .

`ഈ ലോകം മായയാണ്‌ . ഇവിടെ പട്ടിണി കിടക്കുന്നവന്‌ ദൈവം സ്വര്‍ഗ്ഗത്തില്‍ പട്ടുമെത്ത വീരിക്കും .അതുകൊണ്ട്‌ നീ ഇതു ദൈവ വിധിയാണെന്ന്‌ കരുതി സമാധാനിക്ക്‌'.

ബോധി വൃക്ഷം പ്രജയെ ഇങ്ങനെ ഉത്‌ബോധിപ്പിച്ചുകൊണ്ടിരുന്നു .

പ്രജ ബോധി വൃക്ഷത്തിന്റെ തണലില്‍ സ്വപ്‌നങ്ങള്‍ നെയ്‌തു തുടങ്ങിയപ്പഴാണ്‌ പറമ്പില്‍ തെങ്ങുകളും , കവുങ്ങുകളും ചത്തു വീണുതുടങ്ങിയത്‌ .

ഇങ്ങനെ പോയാല്‍ താന്‍ മുഴു പട്ടിണിയാകും.

വീണ്ടും പ്രജ ബോധി വൃക്ഷത്തിന്റെ അരികില്‍ പരിഹാരം തേടി എത്തി .

`പേടിക്കെണ്ട അതൊരു കരിസ്‌മാറ്റിക്‌ ധ്യാനത്തിലുടെ പരിഹരിക്കാവുന്ന പ്രശനമേയുള്ളൂ'.

ബോധി വൃക്ഷത്തിന്റെ വെളിപാടില്‍ പ്രജ മുണ്ട്‌ മുറുക്കി ഉടുത്ത്‌, പണമുണ്ടാക്കി ഒരു കരിസ്‌മാറ്റിക്‌ ധ്യാനം തന്നെ നടത്തി .

പക്ഷെ എന്നിട്ടും മരങ്ങള്‍ ചത്ത്‌ വീണു കൊണ്ടിരുന്നപ്പോള്‍ പ്രജ അതിന്റെ സത്യം തേടിയിറങ്ങി .

അവസാനം പ്രജ ആ സത്യം കണ്ടു പിടിക്കുക തന്നെ ചെയിതു.

ബോധി വൃക്ഷത്തിന്റെ തണലില്‍ താന്‍ രമിക്കുമ്പോള്‍ അതിന്റെ നീണ്ട വേരുകള്‍ മറ്റു മരങ്ങളുടെ ചോരയും,നീരും വലിച്ചു കുടിച്ച്‌ കൊഴുത്തുകൊണ്ടിരിക്കുകയായിരുന്നു.
തിരിച്ചറിവുകള്‍ (ചെറുകഥ: ജിന്‍സന്‍ ഇരിട്ടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക