Image

കോള കുടിക്കുന്ന കുട്ടികളില്‍ അക്രമവാസന കൂടുമെന്ന്‌ ഗവേഷണ റിപ്പോര്‍ട്ട്‌

എബി മക്കപ്പുഴ Published on 18 August, 2013
കോള കുടിക്കുന്ന കുട്ടികളില്‍ അക്രമവാസന കൂടുമെന്ന്‌ ഗവേഷണ റിപ്പോര്‍ട്ട്‌
അമിതമായി കോള കുടിക്കുന്ന കുട്ടികളില്‍ അക്രമവാസനയും, കോപവും കൂടുമെന്ന്‌ ഒരു കൂട്ടം യു.എസ്‌.ഗവേഷകരുടെ പഠനത്തില്‍ വ്യക്തമാക്കി. പ്രതി ദിനം നാല്‌ തവണ സോഫ്‌റ്റ്‌ ഡ്രിങ്കുകം കഴിക്കുന്ന കുട്ടികളി്‌ അക്രമ വാസനയുടെ അളവ്‌ മറ്റു കുട്ടികളേക്കാം ഇരട്ടിയാണെന്ന്‌ ഗവേഷണത്തിനു നേതൃത്വം നല്‌കിയ ഷക്കീല സുഗിലിയ വെളിപ്പെടുത്തി.

കോളംബിയ യുണിവേഴ്‌സിറ്റിയിലുള്ള ഒരു സംഘം ഗവേഷകര്‍ അഞ്ചു വയസില്‍ താഴെയുള്ള മൂവായിരത്തില്‍പ്പരം കുട്ടികളിലാണ്‌ ഗവേഷണം നടത്തിയത്‌. ഗവേഷണം നടത്തിയ 3000 കുട്ടികളില്‍ പകുതി പേരും കോള കുടിക്കുന്ന ശീലം ഉള്ളവരാണ്‌. എങ്കില്‍ 25 -ല്‍ ഒരു കുട്ടി വീതം 4 കോളയില്‍ കൂടുതല്‍്‌ കുടിക്കുന്നതായി റിപ്പോട്ടേില്‍ പറയുന്നു. ഇവരുടെ പെരുമാറ്റം കുട്ടികളുടെ അമ്മമാര്‍ക്ക്‌ നല്‌കിയ ചൊദ്യാവലിയിലൂടെ മസ്സിലാക്കുവാന്‍ സാധിച്ചതായി ഈ സംഘം അറിയിച്ചു. കോളയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയും, കഫീനും ആണ്‌ കുട്ടികളുടെ പെരുമാറ്റത്തില്‍ വില്ലനായി പ്രവര്‍ത്തിക്കുന്നത്‌. ഒരു കോളയില്‍്‌ 9 ടീസ്‌പൂണ്‍ പഞ്ചസാരയാണ്‌ അടങ്ങിയിരിക്കുന്നത്‌. പഞ്ചസാര അമിതമായി ശരിരത്തില്‍ കടന്നു കൂടുമ്പോള്‍ കുട്ടികള്‍ അശ്രദ്ധരും, ഉന്മേഷ രഹിതരും ആയിത്തീരുന്നു. ഇവരില്‍ പെട്ടെന്ന്‌ കോപവും , അക്രമ വാസനയും കണ്ടെത്തിയതായി ഗവേഷണ റിപ്പോര്‍ട്ടിലൂടെ അറിയിച്ചു.
കോള കുടിക്കുന്ന കുട്ടികളില്‍ അക്രമവാസന കൂടുമെന്ന്‌ ഗവേഷണ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക