Image

പി.ടി. തോമസിന്റെ ഷഷ്‌ഠിപൂര്‍ത്തി ആഘോഷിച്ചു

സണ്ണി കല്ലൂപ്പാറ Published on 09 October, 2011
പി.ടി. തോമസിന്റെ ഷഷ്‌ഠിപൂര്‍ത്തി ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: സാമൂഹ്യ പ്രവര്‍ത്തകനും, മികച്ച സംഘാടകനുമായ പി.ടി. തോമസിന്റെ അറുപതാമത്‌ ജന്മദിനം റോക്ക്‌ലാന്റ്‌ ഓറഞ്ച്‌ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച്‌ നടത്തി. റൈറ്റ്‌ റവ. ഡോ. ജോര്‍ജ്‌ നൈനാന്‍ വിശിഷ്‌ടാതിഥിയായിരുന്നു. ഒട്ടനവധി സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സെന്റ്‌ തോമസ്‌ ക്വയറിന്റെ ഗാനങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റി. ലിന്‍സി സൈമണ്‍ എം.സിയായിരുന്നു.

രാമപ്പൊ ടൗണ്‍ ടുന്‍ ഇന്ത്യയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന പി.ടി. തോമസ്‌ അമേരിക്കന്‍ മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ സജീവമാണ്‌. 2500-ലധികം ഗവണ്‍മെന്റ്‌ എംപ്ലോയീസുള്ള റോക്ക്‌ലാന്റിലെ ഏറ്റവും വലിയ യൂണിയനായ സി.എസ്‌.ഇ.എയുടെ പ്രസിഡന്റും ബോര്‍ഡ്‌ മെമ്പറുമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഡ്രൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ഓഫ്‌ ഡിവിനിറ്റിയും, ഫോര്‍ഡം യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ഓഫ്‌ സോഷ്യല്‍ വര്‍ക്കറും എടുത്തിട്ടുണ്ട്‌. ഇന്ത്യയില്‍ നിന്നും ഇംഗ്ലീഷിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദാനന്തര ബിരുദം സമ്പാദിച്ചിരുന്നു.

എഫ്‌.ഐ.എയുടെ ട്രഷറര്‍, സെക്രട്ടറി പദവി വഹിച്ചിരുന്ന ഇദ്ദേഹം ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, ലയത്തി അസോസിയേഷന്‍ മെമ്പര്‍, ഏഷ്യന്‍ അമേരിക്കന്‍ റോക്ക്‌ലാന്റ്‌ പ്രസിഡന്റ്‌, മിസ്‌ കേരള ന്യൂയോര്‍ക്ക്‌ ന്യൂജേഴ്‌സി, മിസ്‌ കേരള ബ്യൂട്ടി പേജന്റ്‌ പ്രസിഡന്റ്‌, ഫൊക്കാന എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ മെമ്പര്‍ എന്നീ നിലകളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

ന്യൂയോര്‍ക്ക്‌ സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവകാംഗമായ ഇദ്ദേഹം ചര്‍ച്ച്‌ സെക്രട്ടറി, അസംബ്ലി മെമ്പര്‍, മണ്‌ഡലം പ്രതിനിധി എന്നീ നിലകളില്‍ സജീവ സാന്നിധ്യം ആയിരുന്നു.

റോക്ക്‌ലാന്റ്‌ പെമോണയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ ഭാര്യ മേരിക്കുട്ടിയാണ്‌. ലിറ്റന്‍, ഡോ. ലിറ്റസി, ലിന്‍സി, ലവന്‍ എന്നിവര്‍ മക്കളാണ്‌.
പി.ടി. തോമസിന്റെ ഷഷ്‌ഠിപൂര്‍ത്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക