Image

തോര്‍ത്ത് ഒരു സംഭവമാകുന്നു. ഇനി പൊറോട്ട കഴിക്കണോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ…

അനില്‍ പെണ്ണുക്കര Published on 19 August, 2013
തോര്‍ത്ത് ഒരു സംഭവമാകുന്നു. ഇനി പൊറോട്ട കഴിക്കണോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ…
അഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രം, തോര്‍ത്ത്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി, കെ.ജി.ജോര്‍ജ് തുടങ്ങി നൂറിലധികം സംവിധായകരും ക്ഷമയോടെ കണ്ടുകഴിഞ്ഞ് ഒരു തീരുമാനമെടുക്കുന്നു. ഇനി പൊറോട്ട കഴിക്കണോ?

നിരവധി സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ച അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്ത തോര്‍ത്ത് എന്ന ലഘുസിനിമ ഫെഫ്കയുടെ വെബ്‌സൈറ്റ് ഉദ്ഘാടനത്തിനു ശേഷം പ്രദര്‍ശിപ്പിച്ചപ്പോഴാണ് എല്ലാവരും പൊറോട്ടയെക്കുറിച്ച് ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്.
എന്തായാലും തോര്‍ത്തിന് വലിയ പ്രേക്ഷകരാണ് യൂടൂബിലുള്ളത്. ഏതാണ്ട് 35 ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ചിത്രം കണ്ടുകഴിഞ്ഞ ഉടനെ സംവിധായകനെ കാണണമെന്നായി മമ്മൂട്ടി. ഫെഫ്കയുടെ ഉപഹാരവും നല്‍കി അദ്ദേഹം അല്‍ത്താഫിന്. അല്‍ത്താഫിന്റെ അടുത്ത ഹ്രസ്വചിത്രമാണ് 'കുളിസീന്‍'.

എന്തായാലും ഇപ്പോള്‍തന്നെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ. നല്ലൊരു തീരുമാനമെടുക്കൂ.

http://www.youtube.com/watch?v=hMawDeHcWR4

തോര്‍ത്ത് ഒരു സംഭവമാകുന്നു. ഇനി പൊറോട്ട കഴിക്കണോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ…തോര്‍ത്ത് ഒരു സംഭവമാകുന്നു. ഇനി പൊറോട്ട കഴിക്കണോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ…തോര്‍ത്ത് ഒരു സംഭവമാകുന്നു. ഇനി പൊറോട്ട കഴിക്കണോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ…
Join WhatsApp News
Alex Vilanilam 2013-08-19 06:43:01
THIS IS AN EXCELLENT SHORT FILM TO EDUCATE THE GENERAL PUBLIC ABOUT WHAT IS HAPPENING 'BEHIND THE SCENE'. NOT ONLY POROTTA, MANY OTHER FOOD ITEMS SERVED IN HOTELS ARE WITH UNHYGENIC BACKGROUND THAT LEADS TO DISEASES! HOPE THE PRODUCER OF THIS FILM WILL BRING OUT MANY SUCH 'BEHIND THE SCENES' STORY OF PUBLIC LIFE INCLUDING 'CORRUPTIO', 'PLOITICAL DEGENERATION', 'RELIGIOUS MYTHS AND EXPLOITATION' ETC. GREATLY APPRECIATE SUCH SHORT FILM PRODUCERS.THIS TYPE OF YOU TUBE PUBLICATIONS CAN PIERCE THE MINDS OF MILLIONS AND MAKE THEM AWARE OF THE DANGERS.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക