Image

യു.പിയില്‍ ബി.ജെ.പി പ്രാദേശിക നേതാവ്‌ വെടിയേറ്റ്‌ മരിച്ചു

Published on 09 October, 2011
യു.പിയില്‍ ബി.ജെ.പി പ്രാദേശിക നേതാവ്‌ വെടിയേറ്റ്‌ മരിച്ചു
ജുവാന്‍പുര്‍: ബി.ജെ.പി പ്രാദേശിക നേതാവ്‌ യു.പിയില്‍ അക്രമികളുടെ വെടിയേറ്റ്‌ മരിച്ചു. ഉത്തര്‍ പ്രദേശിലെ ജുവാന്‍പുര്‍ ജില്ലാ കമ്മിറ്റി നേതാവായ നരേന്ദ്ര പ്രതാപ്‌ സിംഗാണ്‌ അക്രമികളുടെ വെടിയേറ്റുമരിച്ചത്‌.

സരായ്‌ ഖവ്‌ജാല നഗരത്തിലെ പ്രതാപ്‌ സിംഗിന്റെ വീടിനു സമീപത്തുവച്ചാണ്‌ ആക്രമണമുണ്‌ടായത്‌. മൂന്നു ബൈക്കുകളിലായെത്തിയ അക്രമികളാണ്‌ പ്രതാപ്‌ സിംഗിനു നേരെ വെടിയുതിര്‍ത്തത്‌. പോലീസ്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക