Image

ഭീഷണി; അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്‌തു

Published on 09 October, 2011
ഭീഷണി; അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്‌തു
കുണ്ടറ: കൊല്ലത്ത്‌ കുണ്ടറയില്‍ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്‌തു. ഇവര്‍ക്ക്‌ ചില യുവാക്കളുടെ ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. കൊല്ലം കുണ്ടറ സരോജ വിലാസം വീട്ടില്‍ (നസ്രത്ത്‌ വീട്‌) മുക്കട സ്‌റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ജോസ്‌ (46), മാതാവ്‌ ബിയാട്രീസ്‌ (80), ജോസിന്റെ ഭാര്യ റീന (36), മകള്‍ റീജ (19), മകന്‍ സാഗര്‍ (15) എന്നിവരാണ്‌ ആത്മഹത്യ ചെയ്‌തത്‌.

കൊല്ലം ഫാത്തിമ മാതാ കോളജിലെ ബിഎസ്‌സി കണക്ക്‌ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണു റീജ. കാഞ്ഞിരകോട്‌ സെന്റ്‌ ആന്റണീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ഥിയാണു സാഗര്‍.

ഇവര്‍ക്ക്‌ സാമ്പത്തിക ബാധ്യതകളില്ലെന്നു ബന്ധുക്കള്‍ അറിയിച്ചു. മൂന്നു യുവാക്കള്‍ നിരന്തരമായി രാത്രി ഒന്‍പതിനു ശേഷം ഫോണ്‍ ചെയ്‌തു ശല്യപ്പെടുത്തിയിരുന്നതായും വധഭീഷണി മുഴക്കിയിരുന്നതായും ജോസ്‌ എഴുതിയെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കുണ്ടറ പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.
ഭീഷണി; അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക