Image

ഇലക്ഷന്‍: അല്‍ ടോബന്‍ ബര്‍ഗറെ വിജയിപ്പിക്കാന്‍ കാമ്പയിന്‍

ജോര്‍ജ്‌ നടവയല്‍ Published on 09 October, 2011
ഇലക്ഷന്‍: അല്‍ ടോബന്‍ ബര്‍ഗറെ വിജയിപ്പിക്കാന്‍ കാമ്പയിന്‍
ഫിലഡല്‍ഫിയ: സിറ്റി കൗണ്‍സില്‍ ഇലക്ഷനില്‍ അല്‍ടോബന്‍ ബര്‍ഗറെ വിജയിപ്പിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫിലഡല്‍ഫിയാ വാര്‍ഡ്‌ ലീഡര്‍ വിന്‍സന്റ്‌ ഇമ്മാനുവേലിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പു കാമ്പയിന്‍ നടന്നു.

മലയാളികള്‍ക്ക്‌ പാര്‍ക്കിംഗ്‌ അതോറിറ്റിയിലും മറ്റ്‌ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിന്‌ അല്‍ടോബന്‍ ബര്‍ഗറുടെ സേവനം ഉപകരിച്ചിടുണ്ട്‌. 34 വര്‍ഷത്തെ സാമൂഹിക-രാഷ്ടീയ-പുരോഗമനാത്മക ബിസിനസ്സ്‌-സേവന പ്രവര്‍ത്തന പരിചയം ഫിലഡല്‍ഫിയയിലെ സാമ്പത്തിക കാലാവസ്ഥ മെച്ചപ്പെടുത്തുവാന്‍ ഉപയുക്തമാക്കുക എന്നതാണ്‌ മലയാളി സമൂഹത്തിന്റെ മിത്രമായ അല്‍ടോബന്‍ ബര്‍ഗറിന്റെ നയം.

ടീം വര്‍ക്കിലും സാധാരണരുടെ സാമൂഹിക-രാഷ്ടീയ പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനും ബദ്ധ ശ്രദ്ധനാണ്‌ ബര്‍ഗര്‍. നോര്‍ത്തീസ്റ്റ്‌ ഫിലഡല്‍ഫിയ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സിന്റെ പ്രസിഡന്റ്‌, ഫിലഡല്‍ഫിയ പാര്‍ക്കിംഗ്‌ അതോറിറ്റി വൈസ്‌ ചെയര്‍മാന്‍,ഫിലഡല്‍ഫിയ സോണിംഗ്‌ കോഡ്‌ കമ്മീഷന്‍ അംഗം എന്നിങ്ങനെ 25 ലധികം സേവന ഡേറ്റായുടെ ഉടമയാണ്‌ അല്‍ടൊബന്‍ ബര്‍ഗര്‍. നവംബര്‍ 8 ചൊവ്വാഴ്‌ച്ചയാണ്‌ ഇലക്ഷന്‍.
ഇലക്ഷന്‍: അല്‍ ടോബന്‍ ബര്‍ഗറെ വിജയിപ്പിക്കാന്‍ കാമ്പയിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക