Image

വാളകം കേസ്‌: അന്വേഷണം ശരിയായ ദിശയിലെന്ന്‌ ഡിജിപി

Published on 09 October, 2011
വാളകം കേസ്‌: അന്വേഷണം ശരിയായ ദിശയിലെന്ന്‌ ഡിജിപി
തിരുവനന്തപുരം: ആര്‍. ബാലകൃഷ്‌ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകന്‍ കൃഷ്‌ണകുമാറിനെ ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ്‌ നടക്കുന്നതെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. കേസിനെക്കുറിച്ച്‌ അന്വേഷണ സംഘത്തിന്‌ വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

അന്വേഷണം തൃപ്‌തികരമല്ലെന്ന്‌ കാണിച്ച്‌ അധ്യാപകന്റെ ഭാര്യ കെ.ആര്‍ ഗീത നല്‍കിയ പരാതി ഗൗരവമായി തന്നെയാണ്‌ കാണുന്നതെന്നും, അധ്യാപകന്‍ ഇടയ്‌ക്ക്‌ മൊഴി മാറ്റിപ്പറയുന്നതാണ്‌ കേസിന്‌ തടസ്സമുണ്ടാക്കുന്നതെന്നും ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക