Image

അര്‍നോള്‍ഡ്‌ ഷ്വാര്‍സ്‌നെഗറിന്റെ ഓസ്‌ട്രിയന്‍ വസതി ഇനി മ്യൂസിയം

Published on 09 October, 2011
അര്‍നോള്‍ഡ്‌ ഷ്വാര്‍സ്‌നെഗറിന്റെ ഓസ്‌ട്രിയന്‍ വസതി ഇനി മ്യൂസിയം
താല്‍: ഓസ്‌ട്രിയയിലെ താലിലുള്ള അര്‍നോള്‍ഡ്‌ ഷ്വാര്‍സ്‌നെഗറിന്റെ ജന്മവീട്‌ ഇനി സന്ദര്‍ശകര്‍ക്കുള്ള മ്യൂസിയമായി. കാലിഫോര്‍ണിയയുടെ മുന്‍ ഗവര്‍ണറും ഹോളിവുഡ്‌ സൂപ്പര്‍താരവുമായ അര്‍നോള്‍ഡ്‌ ഷ്വാര്‍സ്‌നെഗര്‍ കുട്ടിക്കാലത്ത്‌ താമസിച്ചിരുന്ന വീടാണ്‌ 'ടെര്‍മിനേറ്റര്‍' സിനിമയെ അനുസ്‌മരിപ്പിക്കുന്ന ശില്‍പ്പങ്ങള്‍ അടങ്ങിയ മ്യൂസിയമാക്കി മാറ്റിയത്‌.

ഇരുനിലകളിലായുള്ള വീടിന്റെ താഴത്തെ നിലയിലാണ്‌ മ്യൂസിയം. ഉരുക്കുമനുഷ്യനായി അറിയപ്പെടുന്ന അര്‍നോള്‍ഡ്‌ തന്റെ ശരീര സംരക്ഷണത്തിനായി ഉപയോഗിച്ച ഉപകരണങ്ങളും ഗവര്‍ണറായിരുന്ന കാലത്ത്‌ ഉപയോഗിച്ചിരുന്ന ഓഫീസ്‌ വസ്‌തുക്കളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്‌ടണ്ട്‌. ബാല്യത്തിലും കൗമാരത്തിലും തനിക്ക്‌ മറക്കാനാവാത്ത വസ്‌തുക്കളെ മ്യൂസിയത്തില്‍ ഉള്‍പ്പെടുത്താന്‍ അര്‍നോള്‍ഡ്‌ മറന്നില്ല.

താന്‍ സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയത്‌ ഇവിടെ നിന്നാണെന്ന്‌ അദ്ദേഹം പറഞ്ഞു. താല്‍ ഗ്രാമത്തില്‍ താമസിച്ചിരുന്ന അര്‍നോള്‍ഡ്‌ പിന്നീട്‌ നിര്‍ബന്ധിത സൈനിക സേവനത്തിനായി ഓസ്‌ട്രിയന്‍ ആര്‍മിയില്‍ ചേരുകയായിരുന്നു. ശരീരസംരക്ഷണത്തില്‍ ചെറുപ്പകാലം മുതലേ ശ്രദ്ധിച്ച അദ്ദേഹം 1968 ലാണ്‌ അമേരിക്കയിലേക്ക്‌ താമസം മാറിപ്പോയത്‌. 1947 ജനിച്ച അര്‍നോള്‍ഡ്‌ 1965 വരെ താല്‍ ഗ്രാമത്തിലാണ്‌ ജീവിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക