Image

ഓസ്‌ട്രേലിയയില്‍ മൂന്നാം ജെന്‍ഡറിന്‌ അംഗീകാരം

ജോസ്‌ കുമ്പിളുവേലില്‍ Published on 09 October, 2011
ഓസ്‌ട്രേലിയയില്‍ മൂന്നാം ജെന്‍ഡറിന്‌ അംഗീകാരം
കാന്‍ബെറ: ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടുകളില്‍ ഇനി മെയ്‌ല്‍, ഫീമെയ്‌ല്‍ എന്നതു കൂടാതെ എക്‌സ്‌ എന്നൊരു മൂന്നാം ജെന്‍ഡര്‍ കൂടി രേഖപ്പെടുത്താന്‍ സൗകര്യമുണ്‌ടാകും. ഇന്റര്‍സെക്‌സ്‌ ആളുകള്‍ക്കു വേണ്‌ടിയാണിത്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ജൈവശാസ്‌ത്രപരമായി പുരുഷനെന്നോ സ്‌ത്രീയെന്നോ കൃത്യമായി വേര്‍തിരിക്കാന്‍ കഴിയാത്തവരെയാണ്‌ ഈ ഗണത്തില്‍പ്പെടുത്തുന്നത്‌.

അതേസമയം, ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയവര്‍ക്ക്‌ എക്‌സ്‌ എന്ന ജെന്‍ഡര്‍ അവകാശപ്പെടാന്‍ കഴിയില്ല. മിക്ക രാജ്യങ്ങളിലും മെയ്‌ല്‍, ഫീമെയ്‌ല്‍ എന്നീ ജെന്‍ഡര്‍ വിഭാഗങ്ങള്‍ മാത്രമാണ്‌ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നത്‌. എന്നാല്‍, അന്താരാഷ്‌ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ അഥോറിറ്റിക്കു കീഴില്‍ ഏതു രാജ്യത്തിനും എക്‌സ്‌ ജെന്‍ഡര്‍ സൂചിപ്പിക്കാവുന്നതാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക