Image

ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: പിണറായി

Published on 10 October, 2011
ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: പിണറായി
തൃശൂര്‍: വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. എംബസിയിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണം. ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ചെവിക്കൊള്ളാന്‍ കഴിയുന്ന ഉദ്യോഗസ്‌ഥരെയാവണം നിയമിക്കേണ്ടതും. ചില അംബാസഡര്‍മാര്‍ ദുര്‍മുഖം കാണിക്കുന്നവരാണെന്ന പരാതിയുണ്ട്‌. അത്തരം അംബാസഡര്‍മാരെ മാറ്റണം. മിക്ക രാജ്യങ്ങളിലും സമഗ്രമായ കുടിയേറ്റ നിയമമുണ്ട്‌. നിസാര കാരണങ്ങളാല്‍ അറബ്‌ രാജ്യങ്ങളില്‍ ജയിലില്‍ കഴിയേണ്ടി വരുന്നവരെ രക്ഷിക്കാന്‍ കഴിയണമെന്നും കേരള പ്രവാസി സംഘം സംസ്‌ഥാന സ്‌പെഷല്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പിണറായി വിജയന്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയും പീഡിപ്പിക്കുകണ്‌. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അവധിക്കാലത്തു തിരികെ വരുന്ന സമയം നോക്കി കേന്ദ്ര സര്‍ക്കാര്‍ വിമാന യാത്രാക്കൂലി വര്‍ധിപ്പിക്കുന്നു. ഗള്‍ഫില്‍നിന്നു മടങ്ങിയെത്തുന്നവര്‍ക്കു പുനരധിവാസം വേണം.
എമിഗ്രേഷന്‍ സമയത്തു വാങ്ങുന്ന പണം മാത്രം കണക്കാക്കിയാല്‍ ഇപ്പോള്‍ കോടിക്കണക്കിനു രൂപ കാണും. ഈ പണം ഉപയോഗിച്ചു മാത്രം പുനരധിവാസം നടപ്പാക്കാവുന്നതേയുള്ളൂ. വിദേശ മൂലധന നിക്ഷേപകര്‍ക്കു നല്‍കുന്ന സൗജന്യങ്ങള്‍ വളരെ കൂടുതലാണ്‌. ഇന്ത്യയില്‍നിന്നു വിദേശത്തു പോകുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്‌. ഇതും നിറവേറ്റപ്പെടുന്നില്ലെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക