Image

മോണ്‍. ജോസഫ്‌ വിളങ്ങാടന്‍ അന്തരിച്ചു

Published on 10 October, 2011
മോണ്‍. ജോസഫ്‌ വിളങ്ങാടന്‍ അന്തരിച്ചു
തൃശൂര്‍: നിര്‍മലദാസി സന്യാസിനി സമൂഹത്തിന്റെ സഹസ്‌ഥാപകന്‍ മോണ്‍. ജോസഫ്‌ വിളങ്ങാടന്‍ (85) അന്തരിച്ചു. റോമിലെ പൗരസ്‌ത്യ തിരുസംഘത്തിന്റെ മുന്‍ ഉപദേഷ്‌ടാവും, പ്രശസ്‌ത കാനോന്‍ നിയമപണ്‌ഡതനുമായിരുന്നു.

തൃശൂരിലെ നിര്‍മലദാസി സന്യാസിനി സമൂഹത്തിന്റെ ഡയറക്‌ടറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പെരിങ്ങണ്ടൂര്‍ പോപ്പ്‌ ജോണ്‍ പോള്‍ പീസ്‌ ഹോം, പുല്ലഴി സെന്റ്‌ ജോസഫ്‌ ഭവന്‍, മുളയം ഹോം ഓഫ്‌ ലൗ എന്നിവയുടെ സ്‌ഥാപക ഡയറക്‌ടറും പുല്ലഴി ക്രിസ്‌റ്റീന ഹോം, കൊഴിഞ്ഞാംപാറ സെന്റ്‌ ക്രിസ്‌റ്റീന റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നീ സ്‌ഥാപനങ്ങളുടെ ഡയറക്‌ടറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സഹോദരങ്ങള്‍: ഏബ്രഹാം, സിസ്‌റ്റര്‍ കബ്രീനി, പരേതരായ ജോര്‍ജ്‌, സിസ്‌റ്റര്‍ മേരി മാത്യു.

ഇന്നു രാവിലെ ആറു മുതല്‍ എട്ടു വരെ സെന്റ്‌ ജോസഫ്‌ പ്രീസ്‌റ്റ്‌ ഹോമിലും തുടര്‍ന്നു ചേറൂരിലുള്ള തറവാട്ടു വീട്ടിലും 10 മുതല്‍ 12 വരെ പെരിങ്ങണ്ടൂര്‍ പീസ്‌ ഹോമിലും ഒന്നു മുതല്‍ നാലു വരെ പുല്ലഴി ക്രിസ്‌റ്റീന ഹോമിലും തുടര്‍ന്നു മുളയം നിര്‍മലദാസി ജനറലേറ്റിലും പൊതുദര്‍ശനത്തിനു വയ്‌ക്കും. സംസ്‌കാരം നാളെ 10നു മുളയം സെന്റ്‌ പാട്രിക്‌ ദേവാലയത്തില്‍ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക