Image

അതിരപ്പിള്ളി ജലപാതം അടച്ചു, വീണ്ടും തുറന്നു: കേരളത്തിന്റെ ഏറ്റം വലിയ മഴക്കാല കൗതുകം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 21 August, 2013
അതിരപ്പിള്ളി ജലപാതം അടച്ചു, വീണ്ടും തുറന്നു: കേരളത്തിന്റെ ഏറ്റം വലിയ മഴക്കാല കൗതുകം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
വടക്കേ അമേരിക്കയിലെ നയാഗ്രയും തെക്കേ ആഫ്രിക്കയിലെ വിക്‌ടോറിയ ഫാള്‍സും കണ്ടിട്ടുള്ളവര്‍ എന്തിന്‌ വീണ്ടും വീണ്ടും കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ ചാലക്കുടിപ്പുഴയിലുള്ള അതിരപ്പിള്ളി-വാഴച്ചാല്‍ ജലപാതം കാണാനെത്തുന്നു? സസ്യശ്യാമള കോമളമായ കേരളത്തിന്റെ ഇത്രയും ചേതോഹരമായ ഒരു മുഖം ലോകത്തു മറ്റൊരിടത്തും കിട്ടില്ല എന്നാണവരുടെ മറുപടി.

കൊച്ചി-മൂന്നാര്‍ ദേശീയപാതയില്‍ നേര്യമംഗലം പാലം കഴിഞ്ഞ്‌ ചീയപ്പാറ വെള്ളച്ചാട്ടം കണ്ടുനിന്ന കുറേപ്പേര്‍ ഉരുള്‍പൊട്ടി ഒലിച്ചുപോയതായി റിപ്പോര്‍ട്ട്‌ വന്നയുടന്‍ കേരളത്തിലെ വനപാലകര്‍ അതിരപ്പിള്ളി-വാഴച്ചാല്‍ ജലപാതത്തിലേക്കുള്ള നടപ്പാത അടച്ചുപൂട്ടി. നിരവധി പേര്‍ പലവര്‍ഷങ്ങളായി ഒഴുക്കില്‍പ്പെട്ട്‌ മരണമടഞ്ഞിട്ടുള്ള ഈ ജലപാതത്തില്‍ ഇനിയുമൊരു അത്യാഹിതം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്‌.

പക്ഷേ, അതിരപ്പിള്ളി-വാഴച്ചാല്‍ ജലപാതം സടകുടഞ്ഞാടുന്നത്‌ മഴക്കാലത്താണ്‌. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നതും ആ സമയത്തുതന്നെ. അതുകൊണ്ടാണ്‌ പ്രിയദര്‍ശന്റെ, ഐശ്വര്യ റായിയും അഭിഷേക്‌ ബച്ചനും തകര്‍ത്താടിയ `രാവണന്‍' പോലുള്ള ചിത്രങ്ങള്‍ ഷൂട്ട്‌ ചെയ്യാന്‍ മഴക്കാലം കഴിഞ്ഞാലുടന്‍ അവിടെയെത്തുന്നത്‌. ടെലിവിഷന്‍ സീരിയലുകള്‍ ചിത്രീകരിക്കാനുള്ള തിരക്കു വേറെ.

വെള്ളച്ചാട്ടത്തിനു തൊട്ടുമുകളിലെ ഹോട്ടലിന്റെ മട്ടുപ്പാവില്‍ നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ്‌ ഏറ്റവുമൊടുവില്‍ ഈ ലേഖകന്‍ അതിരപ്പിള്ളി സന്ദര്‍ശിച്ചത്‌. പത്രപ്രവര്‍ത്തകനായ ഹൈന്ദവ സുഹൃത്തും ടെലിവിഷന്‍ അവതാരകയായ മുസ്ലിം പെണ്‍കൊടിയും തമ്മിലുള്ള വിവാഹം. ഒരു മാലയിട്ടു. പൂച്ചെണ്ടു കൊടുത്തു - തീര്‍ന്നു കല്യാണം. ലളിതമായ വിവാഹസത്‌കാരം. ചടങ്ങുകള്‍ നടക്കുന്നതിനിടെ വെള്ളച്ചാട്ടത്തിന്റെ ഒരു വിഹഗവീക്ഷണം മനസു നിറച്ചു. അപ്പോഴുണ്ട്‌ ടെറസില്‍നിന്ന്‌ അതിഥികളുടെ നെട്ടോട്ടം. ജലപാതത്തിന്റെ ചുവട്ടില്‍നിന്ന്‌, ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ ഐശ്വര്യ റായ്‌ മുകളിലേക്കു വരുന്നു. ആളുകള്‍ മൊബൈല്‍ കാമറകള്‍ സെറ്റു ചെയ്‌തുകൊണ്ട്‌ ഓടിയെത്തി. പക്ഷേ, ഐശ്വര്യയുടെ അംഗരക്ഷകന്‍ ഒരു വലിയ കുട നിവര്‍ത്തി അവരെ മറച്ചുകളഞ്ഞു. എന്നാല്‍, നടന്നുനീങ്ങിയ ഐശ്വര്യയുടെ പിന്നഴക്‌ എന്റെ കാമറ ഒപ്പിയെടുത്തു. അതൊരു ട്രാജഡി!

എങ്കിലും ആ വിവാഹവും സത്‌കാരവേദിക്കു സമീപത്തെ അതിരപ്പിള്ളി ജലപാതവും മിഴിവാര്‍ന്ന ചിത്രങ്ങളാണ്‌ എന്റെ മനസ്സില്‍ കോറിയിട്ടത്‌. ഷോളയാര്‍ വനങ്ങളെ തഴുകിത്തലോടിയെത്തുന്ന ചാലക്കുടിപ്പുഴയില്‍ ചെറിയൊരു ജലവൈദ്യുത പദ്ധതി നടപ്പിലാക്കണമെന്ന്‌ വൈദ്യുതി ബോര്‍ഡ്‌ മോഹിച്ചിട്ട്‌ വര്‍ഷങ്ങളായി. അതിരപ്പിള്ളിക്ക്‌ അഞ്ചു കിലോമീറ്റര്‍ മുകളിലും വാഴച്ചാലിന്‌ 400 മീറ്റര്‍ മുകളിലുമായി പുഴയ്‌ക്കു കുറുകെ തീര്‍ക്കുന്ന ഡാമില്‍ വെള്ളം കെട്ടിനിര്‍ത്തി വൈദ്യുതിയുണ്ടാക്കാനാണു പദ്ധതി. പക്ഷേ, അത്‌ ജലപാതത്തിന്റെ ഭംഗിക്കു ഭംഗംവരുത്തുമെന്നും വനത്തിലെ കാടര്‍ എന്നറിയപ്പെടുന്ന ആദിവാസികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും പരിസ്ഥിതിവാദികള്‍ ബഹളമുണ്ടാക്കി. അതോടെ പദ്ധതി അവതാളത്തിലായി.

``ആത്മഹത്യാപരം. പ്രകൃതിക്കും വെള്ളത്തിനും കാടര്‍ക്കും എതിരാണ്‌ പദ്ധതി'' -മേധാ പട്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ പടവാളുയര്‍ത്തി. ജലപാതം കാണാനെത്തുന്നവര്‍ക്കായി കരിങ്കല്‍പ്പാളികള്‍ പതിപ്പിച്ചുണ്ടാക്കിയ പാത തുടങ്ങുന്നിടത്തുതന്നെ പരിസ്ഥിതിവാദികള്‍ കുടില്‍ കെട്ടി സമരം തുടങ്ങിയിട്ടു വര്‍ഷങ്ങളായി. `സത്യഗ്രഹം 1000 ദിവസം' എന്നു വിളംബരം ചെയ്യുന്ന ബാനറുകളും കണ്ടു.

പദ്ധതി വന്നാലും ഇല്ലെങ്കിലും ദില്‍ സേ, കന്നത്തില്‍ മുത്തമിട്ടാല്‍, ഇരുവര്‍, ഗുരു തുടങ്ങിയ ചിത്രങ്ങളിലെ ഗാനരംഗങ്ങള്‍ കണ്ടിട്ടുള്ളവരാരും അതിരപ്പിള്ളി-വാഴച്ചാല്‍ ജലപാതത്തിന്‌ ഭംഗം വരുത്തുന്ന ഒരു പദ്ധതിക്കും കൂട്ടുനില്‍ക്കില്ല. ആഗോള മലയാളികള്‍ മാത്രമല്ല, ആഗോള തമിഴരും ജലപാതത്തിന്റെ വശ്യസൗന്ദര്യം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല. പ്രത്യേകിച്ച്‌, ശരത്‌കുമാറും നമിതയും അഭിനയിച്ച `അര്‍ജുനാ അര്‍ജുനാ' എന്ന സിനിമാഗാനരംഗം കണ്ടിട്ടുള്ളവര്‍.
അതിരപ്പിള്ളി ജലപാതം അടച്ചു, വീണ്ടും തുറന്നു: കേരളത്തിന്റെ ഏറ്റം വലിയ മഴക്കാല കൗതുകം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അതിരപ്പിള്ളി ജലപാതം അടച്ചു, വീണ്ടും തുറന്നു: കേരളത്തിന്റെ ഏറ്റം വലിയ മഴക്കാല കൗതുകം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അതിരപ്പിള്ളി ജലപാതം അടച്ചു, വീണ്ടും തുറന്നു: കേരളത്തിന്റെ ഏറ്റം വലിയ മഴക്കാല കൗതുകം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അതിരപ്പിള്ളി ജലപാതം അടച്ചു, വീണ്ടും തുറന്നു: കേരളത്തിന്റെ ഏറ്റം വലിയ മഴക്കാല കൗതുകം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അതിരപ്പിള്ളി ജലപാതം അടച്ചു, വീണ്ടും തുറന്നു: കേരളത്തിന്റെ ഏറ്റം വലിയ മഴക്കാല കൗതുകം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അതിരപ്പിള്ളി ജലപാതം അടച്ചു, വീണ്ടും തുറന്നു: കേരളത്തിന്റെ ഏറ്റം വലിയ മഴക്കാല കൗതുകം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അതിരപ്പിള്ളി ജലപാതം അടച്ചു, വീണ്ടും തുറന്നു: കേരളത്തിന്റെ ഏറ്റം വലിയ മഴക്കാല കൗതുകം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അതിരപ്പിള്ളി ജലപാതം അടച്ചു, വീണ്ടും തുറന്നു: കേരളത്തിന്റെ ഏറ്റം വലിയ മഴക്കാല കൗതുകം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)അതിരപ്പിള്ളി ജലപാതം അടച്ചു, വീണ്ടും തുറന്നു: കേരളത്തിന്റെ ഏറ്റം വലിയ മഴക്കാല കൗതുകം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക