Image

ശരണ്യമോഹന്‌ തമിഴകം രക്ഷയായി

Published on 23 August, 2013
ശരണ്യമോഹന്‌ തമിഴകം രക്ഷയായി
മലയാളിയായ നടി ശരണ്യമോഹന്‌ മലയാളത്തില്‍ ചിത്രങ്ങളില്ലെങ്കിലും തമിഴില്‍ കൈനിറയെ ചിത്രങ്ങള്‍. ആലപ്പുഴക്കാരിയായ ശരണ്യമോഹന്‌ ഏറ്റവും അധികം ആരാധകരുള്ളത്‌ തമിഴിലാണ്‌. അനിയത്തിയായും , മകളായും, കാമുകിയായുമൊക്കെ ശരണ്യ തമിഴ്‌ നാട്ടുകാരുടെ മനം കവര്‍ന്നു. എന്നാല്‍ അടുത്തകാലത്ത്‌ നടിയ്‌ക്ക്‌ മലയാളത്തില്‍ ചലച്ചിത്രങ്ങള്‍ കുറവായിരുന്നു.

ഇപ്പോള്‍ രാജേഷ്‌ കണ്ണങ്കര സംവിധാനം ചെയ്യുന്ന തക്കാളി എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്‌ ശരണ്യയാണ്‌. ജയഭാരതിയുടെ മകനായ ക്രിഷ്‌ സത്താറാണ്‌ ചിത്രത്തിലെ നായകന്‍.
ശരണ്യമോഹന്‌ തമിഴകം രക്ഷയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക