Image

ഐശ്വര്യ ഇല്ല; പകരം പ്രിയങ്ക

Published on 23 August, 2013
ഐശ്വര്യ ഇല്ല; പകരം പ്രിയങ്ക
സഞ്‌ജയ്‌ ലീലാ ബന്‍സാലിയുടെ രാംലീല എന്ന ചിത്രത്തില്‍ ഐശ്വര്യാ റായ്‌ ഏറ്റം ഡാന്‍സിനില്ല. പകരമെത്തുന്നത്‌ പ്രിയങ്കാ ചോപ്ര. ദീപിക പഡുകോണും രണ്‍വീര്‍ സിംഗുമാണ്‌ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഐറ്റം ഡാന്‍സിനായി ബന്‍സാലി ഐശ്വര്യയെ സമീപിച്ചിരുന്നു. എന്നാല്‍ മകള്‍ ആരാദ്ധ്യയുടെ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ ഐശ്വര്യ ബന്‍സാലിയുടെ ഓഫര്‍ നിരസിക്കുകയായിരുന്നു. പ്രിയങ്കയും രണ്‍വീറും ചേര്‍ന്നുള്ള ഐറ്റം ഡാന്‍സിന്റെ ചിത്രീകരണം ആഗസ്റ്റ്‌ 26ന്‌ മുംബയില്‍ നടക്കും. ചിത്രത്തിനായി പത്തു ദിവസത്തെ ഡേറ്റാണ്‌ പ്രിയങ്ക നല്‍കിയിരിക്കുന്നത്‌.

പ്രവസവത്തോടെ സിനിമയില്‍ നിന്ന്‌ താല്‍ക്കാലികമായി മാറി നിന്ന ബോളിവുഡ്‌ നടി ഐശ്വര്യാ റായ്‌ സഞ്‌ജയ്‌ ലീലാ ബന്‍സാലിയുടെ രാംലീല എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സ്‌ ചെയ്‌തു കൊണ്ട്‌ മടങ്ങിയെത്തുമെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഐശ്വര്യ ഇല്ല; പകരം പ്രിയങ്ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക