Image

കര്‍ദിനാള്‍ മാര്‍ ക്ലീമിസ്‌ കാതോലിക്കാ ബാവ കാനഡ സന്ദര്‍ശിക്കുന്നു

ജയ്‌സണ്‍ മാത്യു Published on 21 August, 2013
കര്‍ദിനാള്‍ മാര്‍ ക്ലീമിസ്‌ കാതോലിക്കാ ബാവ കാനഡ സന്ദര്‍ശിക്കുന്നു
ടൊറന്റോ: മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവ തിരുമേനിക്ക്‌ ടോറന്റോ മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ 6 നു സ്വീകരണം നല്‍കുന്നു.

സ്‌നേഹത്തിന്റെ പിതാവ്‌, സഭൈക്യത്തിന്റെ സാരഥി, മത സൗഹാര്‍ദത്തിന്റെ ദാര്‍ശനികന്‍ എന്നിങ്ങനെ ജാതി മത ഭേദമെന്യേ ജനങ്ങള്‍ ആദരിക്കുന്ന, എല്ലാവരെയും സ്‌നേഹിക്കുന്ന ബാവാ തിരുമേനി കര്‍ദിനാള്‍ ആയി ഉയര്‍ത്തപ്പെട്ട ശേഷം ഇത്‌ ആദ്യമായിട്ടാണ്‌ ടോരോന്‌ടോ സന്ദര്‍ശിക്കുന്നത്‌. ഏറ്റംപ്രായംകുറഞ്ഞകര്‍ദിനാള്‍, അന്ത്യോക്യന്‍പാരമ്പര്യംപിന്തുടരുന്നമ ലങ്കരകത്തോലിക്കാ സഭയില്‍ നിന്നുമുള്ള പ്രഥമകര്‍ദിനാള്‍എന്നിങ്ങനെ വിവിധമേഖലകളില്‍ ശ്രദ്ധേയനാണ്‌ അഭിവന്ദ്യബാവാ തിരുമേനി.

സെപ്‌റ്റംബര്‍ 6, വെള്ളി ആഴ്‌ച വൈകിട്ട്‌ 8.00 മണിക്കു ബാവാ തിരുമേനി ദിവ്യ ബലി അര്‍പ്പിക്കുന്നതും തദനന്തരം വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതുമായിരിക്കും. ടോറന്റോ നിവാസികളായ ഏവരെയും ഈ അനുഗ്രഹീത അവസരത്തിലേക്ക്‌ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്‌തുകൊള്ളുന്നു.

സ്ഥലം താഴെ കൊടുക്കുന്നു.

St. Margaret of Scotland Parish, 222 Ridley Blvd., Toronto, On M5M 3M6.

For more information please contact: Rev.Fr. John Kuriakose.Tel-6472300574.
കര്‍ദിനാള്‍ മാര്‍ ക്ലീമിസ്‌ കാതോലിക്കാ ബാവ കാനഡ സന്ദര്‍ശിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക