Image

അറ്റ്‌ലാന്റാ ഹോളി ഫാമിലി ദേവാലയത്തില്‍ കൊന്തപത്തും, വി.യൂദാസ് സ്ലീഹായുടെ നോവേനയും തിരുനാളും

സാജു വട്ടകുന്നത്ത് Published on 10 October, 2011
അറ്റ്‌ലാന്റാ ഹോളി ഫാമിലി ദേവാലയത്തില്‍ കൊന്തപത്തും, വി.യൂദാസ് സ്ലീഹായുടെ നോവേനയും തിരുനാളും
അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ഒക്‌ടോബര്‍ 14-ാം തീയതി വെള്ളിയാഴ്ച മുതല്‍ വൈകുന്നേരം ഏഴുമണിക്ക് ഇടവക വികാരി ഫാ: എബി വടക്കേക്കരയുടെ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയും തുടര്‍ന്ന് കൊന്തപത്ത് നമസ്‌കാരവും ആരംഭിക്കുന്നതായിരിക്കും. വി.യൂദാസ് സ്ലീഹായുടെ നോവേനയും അതോടൊപ്പം ഉണ്ടായിരിക്കും.

ഒക്‌ടോബര്‍ 23-ാം തീയതി ഞായറാഴ്ച വി.യൂദാസ് സ്ലീഹായുടെ തിരുനാള്‍ ആഘോഷകരമായി നടത്തപ്പെടുന്നതാണ്. തിരുനാളിന്റെ പ്രസുദേന്തിമാര്‍ ആന്‍സില്‍ രാജൂ അറയ്ക്കല്‍ , സെലിന്‍ ബിജു അറയ്ക്കല്‍ എന്നിവരാണ്. കൊന്തപത്തിലേയ്ക്കും, നൊവേനയിലേയ്ക്കും, തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലേയ്ക്കും എല്ലാ വിശ്വാസികളേയും പ്രസുദേന്തിമാരും, ഇടവകാംഗങ്ങളും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്തുകൊള്ളുന്നു.
അറ്റ്‌ലാന്റാ ഹോളി ഫാമിലി ദേവാലയത്തില്‍ കൊന്തപത്തും, വി.യൂദാസ് സ്ലീഹായുടെ നോവേനയും തിരുനാളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക