Image

കേരള ലിറ്റററി സൊസൈറ്റിയും പ്രസ്സ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസും സംയുക്തമായി നവം.5 ന് കേരളപിറവി ഡാളസ്സില്‍ ആഘോഷിക്കുന്നു.

പി.പി.ചെറിയാന്‍ Published on 10 October, 2011
കേരള ലിറ്റററി സൊസൈറ്റിയും പ്രസ്സ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസും സംയുക്തമായി നവം.5 ന് കേരളപിറവി ഡാളസ്സില്‍ ആഘോഷിക്കുന്നു.

ഡാളസ് : 1956 നവംബര്‍ ഒന്നിന് രൂപീകൃതമായ കേരള സംസ്ഥാന അമ്പത്തിയഞ്ചാം ജന്മദിനാഘോഷങ്ങള്‍ നവം.5ന് ഡാളസ്സ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ചു സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.

ഒക്‌ടോബര്‍ 2ന് ഗാര്‍ലാന്റിലുള്ള കേരള കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന ഇരു സംഘടനകളുടെയും പ്രവര്‍ത്തക യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്.

ഗാന്ധിജയന്തി ദിനത്തില്‍ ചേര്‍ന്ന സംയുക്തയോഗം രാഷ്ട്ര പിതാവിന്റെ സ്മരണക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് ആരംഭിച്ചത്.

പ്രസ് ക്ലബ് പ്രസിഡന്റ് എബ്രഹാം തോമസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എല്‍ . എസ്സ് സെക്രട്ടറി തോമസ് മാത്യൂ സ്വാഗതമാശംസിച്ചു.

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി കാവ്യസന്ധ്യ, ചെണ്ടമേള മത്സരം, മലയാളി മങ്ക തിരഞ്ഞെടുപ്പ്, വിവിധ കലാപരിപാടികള്‍ തുടങ്ങിയ ഉണ്ടായിരിക്കുമെന്ന് കെ.എല്‍ . എസ്സ് പ്രസിഡന്റ് ജോസന്‍ ജോര്‍ജ്ജ് അ
ിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ സംഘടനകളുടെ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. യോഗത്തില്‍ ലാനാ പ്രസിഡന്റ് എബ്രഹാം തെക്കേമുറി, ബിജിലി ജോര്‍ജ്ജ്, സിജു.വി.ജോര്‍ജ്ജ്, ജോസ് ഓച്ചാലില്‍ , ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ജോസ് പ്ലാക്കാട് നന്ദി രേഖപ്പെടുത്തി.
കേരള ലിറ്റററി സൊസൈറ്റിയും പ്രസ്സ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസും സംയുക്തമായി നവം.5 ന് കേരളപിറവി ഡാളസ്സില്‍ ആഘോഷിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക